ജീവിതത്തിലെ പുതിയ പരീക്ഷണം.. നാഗചൈതന്യയ്‌ക്കൊപ്പം അമൃത സുരേഷ്; ചര്‍ച്ചയായി ചിത്രം

ജീവിതത്തിലെ പുതിയ പരീക്ഷണവുമായി ഗായിക അമൃത സുരേഷ്. തെലുങ്ക് താരം നാഗചൈതന്യയ്‌ക്കൊപ്പമുള്ള ചിത്രങ്ങളാണ് അമൃത സുരേഷ് പങ്കുവച്ചിരിക്കുന്നത്. സംഗീതത്തിലും നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള അമൃത ഇനി അഭിനയിക്കാനും ഒരുങ്ങുകയാണ്.

ആദിശക്തി തിയേറ്റര്‍ എന്ന റിസര്‍ച്ച് കേന്ദ്രത്തില്‍ വര്‍ക്ക്‌ഷോപ്പിലാണ് അമൃത ഇപ്പോള്‍. ഇവിടെ നിന്നുള്ള നിരവധി ചിത്രങ്ങള്‍ അമൃത പങ്കുവച്ചിട്ടുണ്ട്. നാഗചൈതന്യയ്‌ക്കൊപ്പം വര്‍ക്ക് ഷോപ്പില്‍ പങ്കെടുത്ത അനുഭവവും അമൃത പങ്കുവച്ചിട്ടുണ്ട്. ആദിശക്തിയില്‍ നാഗചൈതന്യക്കൊപ്പം പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ മഹനീയമായി തോന്നുന്നു.

ഈ അനുഭവത്തില്‍ സന്തോഷം തോന്നുന്നു. അദ്ദേഹത്തിന്റെ വിജയത്തിനും സന്തോഷത്തിനും ആശംസകള്‍ അറിയിക്കുന്നു എന്നാണ് അമൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. നിരവധി കമന്റുകളാണ് ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്. അതേസമയം, അടുത്തിടെ ഗോപി സുന്ദറുമായി അമൃത വേര്‍പിരിഞ്ഞെന്ന തരത്തില്‍ പ്രചാരണങ്ങള്‍ നടന്നിരുന്നു.

Read more

ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം അണ്‍ഫോളോ ചെയ്തിരുന്നു. 2022 മെയ് 26ന് പ്രണയമാണെന്ന് വെളിപ്പെടുത്തി കൊണ്ടുള്ള പോസ്റ്റും ഇരുവരും പിന്‍വലിച്ചിരുന്നു. ഈ പ്രചാരണങ്ങള്‍ നടക്കുന്നതിനിടെ ഇരുവരുടെയും ഫോട്ടോ പങ്കുവച്ച് അമൃതയും ഗോപി സുന്ദറും രംഗത്തെത്തിയിരുന്നു.