ഇറങ്ങിയോടുമ്പോള്‍ വസ്ത്രം എടുക്കണ്ടെ കുഞ്ഞേ? അനശ്വരയ്‌ക്കെതിരെ സൈബര്‍ സദാചാരവാദികള്‍

രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ് നടി അനശ്വര രാജന്റെ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍. ഇരുപതുകാരിയായ നടി വ്യത്യസ്തമായ ലുക്കിലാണ് ഫോട്ടോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഐശ്വര്യയാണ് ഫൊട്ടോഗ്രാഫര്‍. ചുവന്ന ബ്ലൗസ് അണിഞ്ഞ് അതിസുന്ദരിയായി ബോള്‍ഡ് ലുക്കിലാണ് അനശ്വര ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ശരീരം മറയുന്ന തരത്തില്‍ വസ്ത്രം ധരിച്ചില്ലെന്നത് തന്നെയാണ് ഒന്നാമതായി അനശ്വരയ്ക്ക് വരുന്ന വിമര്‍ശനം. ഇറങ്ങിയോടുമ്പോള്‍ വസ്ത്രം എടുക്കണ്ടെ കുഞ്ഞേ?, കലോത്സവത്തില്‍ നിന്നും ഇറങ്ങി ഓടിയതാണോ?, പുതിയ സിനിമ കിട്ടാനുള്ള പരിശ്രമമാണോ’ തുടങ്ങി നിരവധി മോശം കമന്റുകളാണ് അനശ്വരയുടെ ഫോട്ടോകള്‍ക്ക് വരുന്നത്.

ഷോര്‍ട്‌സ് ധരിച്ചതിന്റെ പേരില്‍ ചിലര്‍ അനശ്വരയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. അന്ന് അനശ്വരയും സദാചാരക്കാര്‍ക്കെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. ഹിന്ദി ചലച്ചിത്രലോകത്തേയ്ക്ക് ചുവടുവച്ചിരിക്കുകയാണ് അനശ്വര. ബാംഗ്ലൂര്‍ ഡെയ്‌സിന്റെ ഹിന്ദി പതിപ്പായ യാരിയാന്‍ 2 ആണ് അനശ്വരയുടെ പുതിയ ചിത്രം.

Read more

ടി സീരിസ് നിര്‍മിക്കുന്ന ചിത്രം 2023 മെയ് 12 ന് തിയേറ്ററുകളിലെത്തും. രാധിക റാവൂ, വിനയ് സപ്രു എന്നിവര്‍ ചേര്‍ന്നാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം നിര്‍മ്മാതാവായ മലയാള സിനിമ മൈക്ക് ആണ് അനശ്വരയുടെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.