മിഥുന്‍ മാനുവല്‍ തോമസ് കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം “അഞ്ചാം പാതിര”യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. പൃഥ്വിരാജ് ആണ് പോസ്റ്റര്‍ പങ്കുവെച്ചത് ചിത്രത്തിന്റെ കഥയും മിഥുന്റേതാണ്. ഒരു ക്രൈം ത്രില്ലറായി അണിയിച്ചൊരുക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഷറഫുദ്ധീന്‍, ഇന്ദ്രന്‍സ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശന്‍, ജിനു ജോസഫ് തുടങ്ങിയ വലിയ താരനിര തന്നെ വേഷമിടുന്നു.
Next film..- അഞ്ചാം പാതിരാ ..! ഏറ്റവും പ്രിയപ്പെട്ട ത്രില്ലര്‍ ജോണറിലേയ്ക്ക് ഇത്തവണ ചുവടു വെയ്ക്കുന്നു .. ഒന്നാം തിയതി മുതല്‍ ഷൂട്ടിംഗ് ആരംഭിക്കുന്നു.. പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചുകൊണ്ട് മിഥുന്‍ കുറിച്ചു.
ഷൈജു ഖാലിദ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, സുഷിന്‍ ശ്യാം സംഗീതം നല്‍കുന്നു. ആഷിക് ഉസ്മാന്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത് .