'ബീസ്റ്റി'ലെ മാള്‍ സെറ്റിട്ടത്; വീഡിയോ കണ്ട് അമ്പരന്ന് ആരാധകര്‍

‘വിജയ് ചിത്രം ബീസ്റ്റ്’ സിനിമയുടെ മേക്കിങ് വിഡിയോ പ്രമൊ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ ചെന്നൈ ഈസ്റ്റ്‌കോസ്റ്റ് മാള്‍ ആയി കാണിക്കുന്നത് പൂര്‍ണമായും സെറ്റ് ഇട്ടാണ് ചെയ്തിരിക്കുന്നതെന്ന് പ്രമൊ വിഡിയോയില്‍ കാണാം. മേക്കിങ് വിഡിയോ ഏപ്രില്‍ 24ന് റിലീസ് ചെയ്യും.

അഭിനേതാവ് കൂടിയായ ഡി.ആര്‍.കെ. കിരണ്‍ ആണ് സിനിമയുടെ കലാസംവിധാനം. നെല്‍സന്‍ സംവിധാനം ചെയ്ത ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടറി’നും കലാസംവിധാനം ചെയ്തത് കിരണ്‍ ആയിരുന്നു.

നെല്‍സണ്‍ സംവിധാനം ചെയ്ത ബീസ്റ്റ് ഏപ്രില്‍ 13 നാണ് പുറത്തിറങ്ങിയത്. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലന്തിമാരനാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. പൂജ ഹെഗ്‌ഡെ, സെല്‍വരാഘവന്‍, ഷൈന്‍ ടോം ചാക്കോ, യോഗി ബാബു തുടങ്ങി ഒരു വലിയതാരനിര തന്നെ ചിത്രത്തില്‍ വേഷമിടുന്നു.

Read more