ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍, മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാര്‍, ഗുജറാത്ത് കലാപ വഴികള്‍ ഉള്ളുതൊട്ടറിഞ്ഞ രണ്ട് മലയാളികള്‍. ഉന്നത സ്ഥാനമാനങ്ങളില്‍ ഇരുന്ന് തന്നെ ഭരണകൂട ഭീകരതയ്‌ക്കെതിരെ ശബ്ദം ഉയര്‍ത്തിയവര്‍. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഗുജറാത്ത് കലാപത്തെ കുറിച്ച് അന്വേഷണം നടത്തിയ കണ്‍സേണ്‍ഡ് സിറ്റിസന്‍സ് ട്രൈബ്യൂണലിന്റെ അധ്യക്ഷനായിരുന്നു. റിട്ടയേര്‍ഡ് ജസ്റ്റിസുമാരുടെ സംഘം നടത്തിയ ഗുജറാത്ത് കലാപത്തെ കുറിച്ചുള്ള ആധികാരികമായ അന്വേഷണ റിപ്പോര്‍ട്ടായിരുന്നു. ഗുജറാത്ത്് കലാപത്തെ വംശഹത്യ എന്ന് തന്നെ വിളിച്ചുകൊണ്ട് നരേന്ദ്ര മോദി സര്‍ക്കാരിന്‍മേല്‍ കുറ്റം ചുമത്തി തന്നെ റിപ്പോര്‍ട്ട് പുറത്തുവിട്ട പ്രഗത്ഭരായ നിയമജ്ഞര്‍ ഉള്‍പ്പെടുന്ന ഒരു സ്വതന്ത്ര അന്വേഷണ സംഘമായിരുന്നു കണ്‍സേണ്‍ഡ് സിറ്റിസണ്‍സ് ട്രൈബ്യൂണല്‍. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ആദ്യം പുറത്തുവന്ന റിപ്പോര്‍ട്ട് കൂടിയാണത്.