'ഭ്രമം' ഒക്ടോബറില്‍ ആമസോണ്‍ റിലീസ്?; ഗള്‍ഫ് നാടുകളില്‍ തിയേറ്റര്‍ റിലീസെന്ന് റിപ്പോര്‍ട്ട്

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാവുന്ന ഭ്രമം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളെത്തിയിരുന്നു. ചിത്രം ഗള്‍ഫ് രാജ്യങ്ങളില്‍ തിയറ്റര്‍ റിലീസും മറ്റ് രാജ്യങ്ങളില്‍ ഡയറക്റ്റ് ഒടിടി റിലീസുമായിരിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. ഒക്ടോബര്‍ ആദ്യ പകുതിയില്‍ ചിത്രം ആമസോണില്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് എന്ന ചിത്രത്തിന്റെ റിലീസിന് സമയത്തും ഭ്രമം ഒടിടിയില്‍ റിലീസ് ചെയ്യുമെന്ന വാര്‍ത്തകള്‍ വന്നിരുന്നു. അതേസമയം ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരില്‍ നിന്നും ഇതുവരെ റിലീസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും തന്നെ പുറത്തുവന്നിട്ടില്ല. .

Read more

ബോളിവുഡില്‍ വന്‍ വിജയമായ ചിത്രം അന്ധാധുന്നിന്റെ മലയാളം റീമെയ്ക്കാണ് ഭ്രമം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ജനുവരിയിലാണ് ആരംഭിച്ചത്. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. പൃഥ്വിരാജാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. മംമ്ത മോഹന്‍ദാസ്, ശങ്കര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത അന്ധാധുന്‍ വലിയ രീതിയല്‍ ആരാധക ശ്രദ്ധ പിടിച്ചു പറ്റിയ ബോളിവുഡ് ചിത്രമായിരുന്നു. 460 കോടി രൂപയിലധികം ലോകവ്യാപകമായി കളക്ക്ഷന്‍ നേടിയ ചിത്രമാണ് അന്ധാദുന്‍. ആയുഷ്മാന്‍ ഖുറാനായായിരുന്നു ചിത്രത്തിലെ നായകന്‍. രാധിക ആപ്ത, തബു എന്നിവരായിരുന്നു ചിത്രത്തിലെ മറ്റ് താരങ്ങള്‍.