സിനിമാ ഷൂട്ടിംഗിനിടെ നടന്‍ ബിജു മേനോന് പൊള്ളലേറ്റു. പൃഥ്വിരാജും ബിജുവും കേന്ദ്രകഥാപാത്രങ്ങളാകുന്ന അയ്യപ്പനും കോശിയും എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് അപകടം. വാഹനം കത്തിക്കുന്ന രംഗം ഷൂട്ട് ചെയ്യുന്നതിനിടെയാണ് ബിജു മേനോന് പൊള്ളലേറ്റത്. കാലിലും കൈയിലും നേരിയ പൊള്ളലേറ്റ ബിജുവിന് വൈദ്യസഹായം നല്‍കിയതിന് ശേഷം ഷൂട്ടിംഗ് തുടര്‍ന്നു. അട്ടപ്പാടിയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.
അനാര്‍ക്കലിക്കു ശേഷം സച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനും ചിത്രത്തില്‍ ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനാര്‍ക്കലിയിലും പൃഥ്വിരാജും ബിജു മേനോനുമായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ഒരു റിട്ടയേര്‍ഡ് ഹവില്‍ദാറായി പൃഥ്വിരാജ് വേഷമിടുമ്പോള്‍, ബിജു മേനോന്‍ നാട്ടിലേക്ക് സ്ഥലം മാറ്റം ലഭിച്ചെത്തുന്ന വിരമിയ്ക്കാറായ പൊലീസ് കോണ്‍സ്റ്റബിളായി വേഷമിടുന്നു.
Read more
അന്ന രാജന്‍, സിദ്ധിഖ്, അനു മോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു മോന്‍, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവരും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഗോള്‍ഡ് കൊയിന്‍ മോഷന്‍ പിക്ചേഴ്സിന്റെ ബാനറില്‍ രഞ്ജിത്, പി.എം. ശശിധരന്‍ എന്നിവരാണ് സിനിമ നിര്‍മ്മിക്കുന്നത്.