സഹോദര സ്‌നേഹത്തിന്റെ മനോഹാരിത നിറച്ച് 'ബ്രദേഴ്‌സ് ഡേ'യിലെ പുതിയ ഗാനം

സഹോദരസ്‌നേഹത്തിന്റെ മനോഹാരിത നിറച്ച് പൃഥ്വിരാജ് ചിത്രം ബ്രദേഴ്‌സ് ഡേയിലെ ചെല്ലം ചെല്ലം എന്നു തുടങ്ങുന്ന ഗാനം എത്തി. ബി.കെ ഹരിനാരായണന്റെ സുന്ദരമായ വരികള്‍ ആലപിച്ചിരിക്കുന്നത് അഭിജിത്ത് കൊല്ലമാണ്. 4മ്യൂസിക്‌സ് സംഗീതം നല്‍കിയിരിക്കുന്നു. ഒറ്റകേള്‍വിയില്‍ യേശുദാസാണോ ഗാനം ആലപിച്ചിരിക്കുന്നതെന്നു തോന്നിക്കും വിധമാണ് അഭിജിത്തിന്റെ ആലാപനം. മികച്ച പ്രതികരണം നേടി മുന്നേറുകയാണു ഗാനം.

അതേസമയം, ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലറിന് വമ്പന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. സസ്പെന്‍സും ആക്ഷനും കോമഡിയും കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ ട്രെയി്ലര്‍ ഒരുക്കിയിരിക്കുന്നത്.

Read more

വിജയരാഘവന്‍, ഐശ്വര്യ ലക്ഷ്മി, തമിഴ് നടന്‍ പ്രസന്ന, പ്രയാഗാ മാര്‍ട്ടിന്‍, , മഡോണ സെബാസ്റ്റിന്‍, മിയ ജോര്‍ജ്ജ്, ധര്‍മജന്‍, കോട്ടയം നസീര്‍, പൊന്നമ്മ ബാബു, കൊച്ചു പ്രേമന്‍ സ്ഫടികം ജോര്‍ജ്ജ്, ശിവജി ഗുരുവായൂര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജിത്തു ദാമോദറാണ് ഛായാഗ്രഹണം.