'അമ്പലത്തിലെ പൂജാരിയോട് പ്രണയം, അദ്ദേഹം മനസില്‍ ശ്രീകൃഷ്ണന്‍, ഞാന്‍ രാധ'; രഞ്ജു രഞ്ജിമാര്‍ പറയുന്നു

ജീവിതത്തില്‍ തനിക്ക് നേരിടേണ്ടി വന്ന പ്രതിസന്ധികളെ കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ടെങ്കിലും അടുത്തിടെയായിരുന്നു പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായ രഞ്ജു രഞ്ജിമാര്‍ മനസ്സുതുറന്നത്.

അഞ്ചാമത്തെ വയസിലാണ് തന്റെയുള്ളിലെ സ്ത്രീ ഇഷ്ടങ്ങളെ കുറിച്ച് മനസിലാക്കിയത് എന്നാണ് രഞ്ജു രഞ്ജിമാര്‍ ഒരു അഭിമുഖത്തിനിടെ പറഞ്ഞത്. അമ്പലത്തിലെ പൂജാരിയോടാണ് തനിക്ക് പ്രണയം തോന്നിയത്. അദ്ദേഹത്തിന് തന്നെ ഇഷ്ടമായിരുന്നോ എന്ന് അറിയില്ല.

May be an image of 1 person and text that says "B612"

അദ്ദേഹം തന്റെ മനസില്‍ ശ്രീകൃഷ്ണന്‍ ആയിരുന്നു, താന്‍ രാധയും. മുതിര്‍ന്നതിന് ശേഷം വേറൊരാളോട് പ്രണയം തോന്നിയിരുന്നു. കത്ത് നല്‍കിയപ്പോള്‍ അവന്‍ അതുമായി വീട്ടില്‍ വന്നു. അതോടെ വലിയ പ്രശ്നങ്ങളായിരുന്നുവെന്നും രഞ്ജു പറയുന്നു.

May be an image of 1 person and standing

Read more

തിരക്കുപിടിച്ച ജീവിതമാണ്. മൂഡോഫാകാന്‍ താന്‍ സ്വയം അനുവദിക്കാറില്ല. തന്റെ സ്വപ്നങ്ങളില്‍ ഉള്ള ഒരു പുരുഷന്‍ ജീവിതത്തിലേക്ക് വന്നാല്‍ സ്വീകരിക്കും. തന്റെ കാര്യങ്ങളെല്ലാം അദ്ദേഹം അംഗീകരിക്കണം എന്നാണ് വിവാഹത്തെ കുറിച്ച് രഞ്ജു പറയുന്നത്.