ഇഷ്ടനടന്റെ ഫോട്ടോ വാട്‌സാപ്പ് സ്റ്റാറ്റസ് ആക്കുന്നതിനെ കുറിച്ച് തര്‍ക്കം; പ്രഭാസിന്റെയും പവന്‍ കല്യാണിന്റെയും ആരാധകര്‍ തമ്മിലടിച്ചു, ഒരാള്‍ കൊല്ലപ്പെട്ടു

സിനിമാതാരങ്ങളുടെ ആരാധകര്‍ തമ്മിലുള്ള തര്‍ക്കം കൊലപാതകത്തില്‍ എത്തിയ ദാരുണമായ സംഭവമാണ് ആന്ധ്രാപ്രദേശില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. എലുരു പൊലീസ് കൊലപാതകിയെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. കിഷോര്‍ എന്ന ആളാണ് കൊല്ലപ്പെട്ടത്.

അത്ഥിലിയിലാണ് ഇങ്ങനെ ദാരുണമായ സംഭവമുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. എല്ലൂരിലെ ഹരികുമാറും കിഷോര്‍ കുമാറും ഇവിടേയ്ക്ക് ജോലിക്കായി എത്തിയതായിരുന്നു. എല്ലൂരുവിലെ പ്രഭാസ് ഫാന്‍സ് അസോസിയേഷന്‍ സെക്രട്ടറിയാണ് ഹരികുമാര്‍. കിഷോര്‍ ആകട്ടെ പവന്‍ കല്യാണിന്റെ കടുത്ത ആരാധകനും.

ഹരികുമാര്‍ പ്രഭാസിന്റെ ഫോട്ടോ വാട്‌സ് ആപ് സ്റ്റാറ്റസായി ഇട്ടതാണ് എല്ലാ പ്രശ്‌നങ്ങളുടെയും തുടക്കം. താന്‍ ഒരു പവന്‍ കല്യാണ്‍ ആരാധകനാണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വീഡിയോ സ്റ്റാറ്റസ് ആക്കണമെന്നുമെന്നുമാണ് കിഷോര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഹരി കുമാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായില്ല. താന്‍ പ്രഭാസിന്റെ ഫാന്‍ ആണെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വീഡിയോ കിഷോര്‍ സ്റ്റാറ്റസ് ആക്കണമെന്നും ഹരികുമാര്‍ പറഞ്ഞു.

ഇതിനെ ചൊല്ലിയാണ് കിഷോറും ഹരികുമാറും തര്‍ക്കം തുടങ്ങിത്. കിഷോര്‍ പ്രഭാസിനെയും താരത്തിന്റെ ആരാധകനായ ഹരികുമാറെയും ശകാരിക്കാന്‍ തുടങ്ങുകയും ചെയ്തു.

Read more

തന്റെ ഇഷ്ട താരത്തെ അപമാനിച്ചതിനാല്‍ കിഷോറിനെ ഹരികുമാര്‍ ആക്രമിച്ചു. കിഷോറും ഹരികുമാറും വടിയും സിമന്റു കട്ടയും എടുത്ത് പരസ്പരം മര്‍ദ്ദിച്ചു. പരസ്പരമുള്ള ആക്രമണത്തില്‍ കിഷോറിന് ജീവന്‍ നഷ്ടമാകുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ട്.