ആരാധകരുടെ ആവശ്യം നിറവേറ്റി ഡേവിഡ് വാര്‍ണര്‍; ബാഹുബലി വീഡിയോ വൈറല്‍

തെന്നിന്ത്യന്‍ ഭാഷകളില്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ ചെയ്യുന്ന ടിക് ടോക് വീഡിയോകളെല്ലാം വൈറലാണ്. അല്ലു അര്‍ജുനെയും മഹേഷ് ബാബുവിനെയുമടക്കം അനുകരിച്ച് ഡേവിഡ് വാര്‍ണര്‍ എത്തിയിരുന്നു. ഇതോടെ ബാഹുബലിയെ അനുകരിക്കണം എന്ന ആവശ്യവുമായി ആരാധകര്‍ രംഗത്തെത്തി.

ഇപ്പോഴിതാ ആരാധകരുടെ ആവശ്യവും നിറവേറ്റിയിരിക്കുകയാണ് വാര്‍ണര്‍. അമരേന്ദ്ര ബാഹുബലിയായി കിരീടവും പടച്ചട്ടയും അണിഞ്ഞ വിഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ഏത് സിനിമയിലേതാണെന്ന് പറയാമോ എന്ന് ചോദിച്ചാണ് വാര്‍ണര്‍ ബാഹുബലിയിലെ ഡയലോഗിനെ ചുണ്ടനക്കുന്നത്. ഒപ്പം മകളുമുണ്ട്.

https://www.instagram.com/p/CAPtWPGJU8K/

പ്രഭുദേവയുടെ എക്കാലത്തെയും പ്രിയ ഡാന്‍സ് നമ്പര്‍ “”മുക്കാല മുക്കാബല””യും താരം ഭാര്യക്കും മകള്‍ക്കുമൊപ്പം അവതരിപ്പിച്ചിട്ടുണ്ട്.

Read more

https://www.instagram.com/p/CASDEZlpBgx/