സോഫിയ പോൾ നിർമിച്ച് ധ്യാൻ ശ്രീനിവാസൻ നായകനായി എത്തുന്ന സിനിമയാണ് ഡിറ്റക്റ്റീവ് ഉജ്ജ്വലൻ. മിന്നൽ മുരളിക്ക് ശേഷം വീക്കെൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗമായി ചിത്രത്തിന്റെ ഒരു പുതിയ അപ്ഡേറ്റ് ആണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
പൃഥ്വിരാജ് സുകുമാരന്റെ സംവിധാനത്തിൽ എത്തുന്ന ബിഗ് ബജറ്റ് ചിത്രമായ എമ്പുരാനൊപ്പം ചിത്രത്തിന്റെ ടീസർ പ്രദർശിപ്പിക്കും എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. മെയ് മാസത്തിലാണ് ചിത്രം പുറത്തിറങ്ങുക.
#DetectiveUjjwalan teaser will be playing in theatres with #Empuraan !!!
In Cinemas May , 2025 !!!#DhyanSreenivasan #WeekendCinematicUniverse pic.twitter.com/Dz3PWd0j9O
— Mollywood BoxOffice (@MollywoodBo1) March 23, 2025
സിജു വിൽസൺ, കോട്ടയം നസീർ, റോണി ഡേവിഡ് രാജ്, സീമ ജി നായർ എന്നിവരെ കൂടാതെ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ അമീൻ, നിഹാൽ നിസാം, നിബ്രാസ് നൗഷാദ്, ഷാഹുബാസ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തും.