തിയേറ്ററുകൾ അടക്കി ഭരിച്ച 'ക്യാപ്റ്റൻ മില്ലർ' ഒടിടിയിലേക്ക്; ഏറ്റവും പുതിയ അപ്ഡേറ്റ്

തെന്നിന്ത്യൻ സൂപ്പർ താരം ധനുഷ് നായകനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ‘ക്യാപ്റ്റൻ മില്ലർ’. അരുൺ മാതേശ്വരനാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത്. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയ ചിത്രം ഒടിടി റിലീസിനൊരുങ്ങുകയാണ്.

ആമസോൺ പ്രൈം വീഡിയോ ആണ് ക്യാപ്റ്റൻ മില്ലറിന്റെ ഒടിടി സംപ്രേക്ഷണാവകാശം നേടിയിരിക്കുന്നത്. തമിഴ് സെൻസേഷൻ ജി. വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ഫെബ്രുവരി 9 മുതൽ സ്ട്രീമിംഗ് ആരംഭിക്കും.

Image

സത്യ ജ്യോതി ഫിലിംസിന്‍റെ ബാനറില്‍ സെന്തില്‍ ത്യാഗരാജനും അര്‍ജുന്‍ ത്യാഗരാജനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മദന്‍ കാര്‍ക്കിയാണ് ക്യാപ്റ്റന്‍ മില്ലറിന്‍റെ സംഭാഷണങ്ങള്‍ ഒരുക്കിയിരിക്കുന്നത്. പ്രിയങ്ക അരുള്‍ മോഹനാണ് ചിത്രത്തിൽ ധനുഷിന്റെ നായികയായി എത്തുന്നത്.

Read more

ഛായാഗ്രഹണം സിദ്ധാര്‍ഥ നൂനി, എഡിറ്റിംഗ് നഗൂരന്‍ രാമചന്ദ്രന്‍.
ശിവ രാജ്കുമാര്‍, സുന്ദീപ് കിഷന്‍, ജോണ്‍ കൊക്കെന്‍, എഡ്വാര്‍ഡ് സോണന്‍ബ്ലിക്ക്, നിവേദിത സതീഷ്, വിനോദ് കിഷന്‍, നാസര്‍, എലങ്കോ കുമരവേല്, വിജി ചന്ദ്രശേഖര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.