കു‍ഞ്ചാക്കോ ബോബനെ കടത്തിവെട്ടി ധ്യാൻ ശ്രീനിവാസൻ; വീഡിയോ വെെറൽ

കുഞ്ചാക്കോ ബോബൻ ഡാൻസ് കളിച്ച് വെെറലായ ദേവദൂതർ പാടി’ എന്ന ഗാനത്തിന് ചുവട് വെച്ച് ധ്യാൻ ശ്രീനിവാസൻ. ദുൽഖർ സൽമാനടക്കം നിരവധി പേർ കുഞ്ചാക്കോ ബോബനെ അനുകരിച്ച് ചുവടുവെച്ച് രം​ഗത്തെത്തിരുന്നു. ഇപ്പോഴിതാ, നടനും സംവിധായകനും തിരക്കഥാകൃത്തുമായ ധ്യാൻ ശ്രീനിവാസനും കുഞ്ചാക്കോ ബോബൻ്റെ ചുവടുകൾ അനുകരിച്ചിരിക്കുകയാണ്.

വീഡിയോ വെെറലായതിന് പിന്നാലെ ധ്യാൻ ശ്രീനിവാസനാണ് ഈ പാട്ടിന് ചുവടുവെക്കാൻ അനുയോജ്യമായ നടൻ എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനം ചെയ്യുന്ന ‘ന്നാ താൻ കേസ് കൊട്’ എന്ന ചിത്രത്തിലൂടെയാണ് ഒരു കാലത്ത് മലയാള സിനിമയിലെ ഏറ്റവും ഹിറ്റ് ഗാനങ്ങളിലൊന്ന് വീണ്ടും പുനരവതരിപ്പിക്കപ്പെട്ടത്.

കുഞ്ചാക്കോ ബോബന്റെ മനോഹരമായ നൃത്തച്ചുവടുകളോടെയാണ് ഗാനം എത്തിയിരിക്കുന്നത്. ജാക്സൺ അർജുവയാണ് ഗാനം പുനർനിർമിച്ചത്. ബിജു നാരായണനാണ് ഗാനത്തിന്റെ പുതിയ പതിപ്പ് ആലപിച്ചിരിക്കുന്നത്. ഒരു ഉത്സവ പറമ്പിൽ ഗാനം പാടുന്നതായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. ‘ദേവദൂതൻ പാടി’ എന്ന ഹിറ്റ് ഗാനത്തിന്റെ പുനരാവിഷ്‌കരണം ഒരാഴ്ചയിലേറെയായി സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗാണ്.

Read more

ഗാനം ഇതിനോടകം ഒരു കോടിയിലേറെ ആളുകളാണ് യൂട്യൂബിൽ കണ്ടിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ്റെ ഡാൻസ് വൈറലായതോടെ സെലബ്രിറ്റികളടക്കം നിരവധി പേരാണ് ‘ദേവദൂതർ’ ഡാൻസ് റീലുകളുമായി എത്തിയത്. ദുൽഖറും ഗായിക മഞ്ജരിയുമടക്കം നിരവധി പേർ ചാക്കോച്ചനെ അനുകരിച്ച് ചുവടുവെച്ചത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു