'കേശു പൊളിച്ചടക്കിയിരിക്കും'; സെക്കന്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

ദിലീപ്-നാദിര്‍ഷാ ചിത്രം “കേശു ഈ വീടിന്റെ നാഥന്‍” ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ചിത്രത്തിനെ കുറിച്ച് പോസിറ്റീവ് ട്രോളുകളും പ്രചരിക്കുന്നുണ്ട്. ദിലീപും ഉര്‍വ്വശിയും ആദ്യമായി നായികനായകന്‍മാരായി എത്തുന്ന ചിത്രം കൂടിയാണ് കോശു ഈ വീടിന്റെ നാഥന്‍.

60 വയസ്സുള്ള വ്യക്തിയായാണ് ദിലീപ് ചിത്രത്തില്‍ എത്തുന്നത്. വയസന്‍ ലുക്കിലെത്തിയ ചിത്രത്തിന്റെ ആദ്യ പോസ്റ്ററും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കി ഒരു ഫാമിലി എന്റര്‍ടൈയ്നര്‍ ആയാണ് ചിത്രം ഒരുക്കുന്നത്. തിരക്കഥ ഒരുക്കുന്നത് സജീവ് പാഴൂര്‍ ആണ്. നാദിര്‍ഷ തന്നെയാണ് സംഗീതം. ബിജിബാല്‍ പശ്ചാത്തല സംഗീതം.

Read more