സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ നിന്ന് ഹോം സിനിമയെ മാറ്റിനിര്‍ത്തിയെന്ന തോന്നലുണ്ടെന്ന് സംവിധായകന്‍ റോജിന്‍ തോമസ്. മികച്ച നടനുള്‍പ്പെടെയുള്ള പുരസ്‌കാരം ഹോമിന് ലഭിക്കേണ്ടതായിരുന്നെന്നും റോജിന്‍ തോമസ് റിപ്പോര്‍ട്ടര്‍ ടിവിയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.
പ്രേക്ഷകരുടെ പ്രതികരണം വച്ച് നോക്കുമ്പോള്‍ ഹോം പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹതപ്പെട്ടതാണെന്ന് തോന്നിയിരുന്നുവെന്നും പക്ഷേ ഇത് ചിലപ്പോള്‍ സംവിധായകന്റെ തോന്നല്‍ മാത്രമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഏതെങ്കിലും തരത്തില്‍ സിനിമകള്‍ അവാര്‍ഡില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നുണ്ടെങ്കില്‍ അതൊരു തെറ്റായ പ്രവണതയാണ്. തന്റെ സിനിമയെന്നത് മാത്രമല്ല. എല്ലാ സിനിമകളും കുറെ പേരുടെ അധ്വാനമാണ്. പുരസ്‌കാരനിര്‍ണയത്തില്‍ ജനപ്രിയ സിനിമ എന്ന കാറ്റഗറി പുനര്‍ആലോചിക്കേണ്ടതാണെന്നും എന്നാല്‍ തന്റെ പ്രസ്താവന ഇത്തവണ പുരസ്‌കാരം നേടിയ ഹൃദയത്തെ കുറ്റപ്പെടുത്തിയത് അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Read more
തന്റെ മക്കളുമായി ആശയവിനിമയം നടത്താന്‍ വിസ്മയകരമായ നൂതന സാങ്കേതികവിദ്യകളെ മനസിലാക്കാന്‍ ശ്രമിക്കുന്ന ഒലിവര്‍ ട്വിസ്റ്റിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു നിര്‍മ്മിക്കുന്ന സിനിമ സമകാലിക സമൂഹത്തില്‍ കണ്ടു പരിചയിച്ച സാമൂഹ്യ പ്രസക്തമായ കഥ പറയുന്ന കുടുംബ ചിത്രമാണ്.