എന്തുകൊണ്ട് മോഹന്‍ലാല്‍ അത് ചെയ്യുന്നില്ല എന്നതാണ് എന്റെ ചോദ്യം: സംവിധായകന്‍ ഭദ്രന്‍

പഴയ മോഹന്‍ലാലും ഇന്നത്തെ മോഹന്‍ലും തമ്മില്‍ വലിയ വ്യത്യാസമൊന്നും തനിക്ക് തോന്നുന്നില്ലെന്ന് സംവിധായകന്‍ ഭദ്രന്‍. പക്ഷേ സിനിമകള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മോഹന്‍ലാലിനുണ്ട് എന്നും പക്ഷെ അദ്ദേഹം അത് ചെയ്യുന്നില്ല എന്നും ഭദ്രന്‍ പറഞ്ഞു.

സിനിമകള്‍ തെരഞ്ഞെടുക്കുന്നില്ല എന്നുകരുതി മോഹന്‍ലാലിന്റെ അഭിനയം പോയി എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും സംവിധായകന്‍ വ്യക്തമാക്കി. എന്നാല്‍ മറുവശത്ത് മമ്മൂട്ടി തനിക്ക് വേണ്ടി നല്ല സിനിമകള്‍ ചെയ്യാനുള്ള പരിശ്രമം നടത്തുകയാണെന്നും അദ്ദേഹം വളരെ വ്യത്യസ്തമായ പ്രകടനം നടത്താന്‍ ആഗ്രഹിക്കുന്ന നടനാണെന്നും ഭദ്രന്‍ പറയുന്നു.

ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തിലാണ് ഇരു താരങ്ങളെയും കുറിച്ചുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. ലാലിന് മുമ്പിലേക്ക് വരുന്ന കഥകള്‍ അദ്ദേഹത്തിന് വേണ്ടെന്ന് വെക്കാം. സിനിമയുടെ ഉള്ളടക്കം എനിക്ക് ഇമ്പ്രഷന്‍ ഉണ്ടാക്കിയില്ല എന്ന് തീരുമാനമെടുക്കാന്‍ ലാലിന് കഴിയും.

Read more

എന്തുകൊണ്ട് അത് ചെയ്യുന്നില്ല എന്നതാണ് ചോദ്യം. പക്ഷെ അങ്ങനെയായതുകൊണ്ട് മോഹന്‍ലാലിന്റെ പഴയ അഭിനയം പോയി എന്നും ഇപ്പോള്‍ എന്ത് അഭിനയമാണ്, മരകട്ടി പോലത്തെ മോഹന്‍ലാല്‍ ഒന്നും ചെയ്യുന്നില്ല എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല,’ഭദ്രന്‍ കൂട്ടിച്ചേര്‍ത്തു.