പുതിയ റോളിൽ റസൂൽ പൂക്കുട്ടി ; ആസിഫ് അലി ചിത്രം 'ഒറ്റ'യുടെ ട്രെയിലർ പുറത്ത്

പ്രമുഖ സൗണ്ട് ഡിസൈനറും ഓസ്കർ ജേതാവുമായ റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം’ ഒറ്റ’യുടെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ആസിഫ് അലിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

ഒറ്റയുടെ നിർമ്മാതാവായ എസ്. ഹരിഹരന്റെ ജീവിതത്തിലുണ്ടായ ചില സംഭവ വികാസങ്ങളെ ആസ്പദമാക്കി ഡ്രാമ- ത്രില്ലർ ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

ആസിഫ് അലിയെ കൂടാതെ അർജുൻ അശോകൻ, ഇന്ദ്രജിത്ത് സുകുമാരൻ, സത്യരാജ്, രോഹിണി, ലെന, മംമ്ത മോഹൻദാസ്, ശ്യാമ പ്രസാദ്, ഇന്ദ്രൻസ് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ഒക്ടോബർ 27 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്‌ഷൻസും ചേർന്നൊരുക്കുന്ന ഒറ്റയുടെ നിർമാതാവ് എസ്. ഹരിഹരൻ ആണ്.

Read more

എം ജയചന്ദ്രൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ റഫീക് അഹമദും വൈരമുത്തുവും ചേർന്നാണ് വരികളെഴുതിയിരിക്കുന്നത്. പി ജയചന്ദ്രൻ, ശ്രേയ ഘോഷാൽ, ശങ്കർ മഹാദേവൻ, ജാസി ഗിഫ്റ്റ്,ബെന്നി ദയാൽ, അൽഫോൻസ് തുടങ്ങീ പ്രമുഖരും ചിത്രത്തിൽ ഗാനം ആലപിക്കുന്നുണ്ട്. സെഞ്ച്വറി ഫിലിംസാണ് ചിത്രം കേരളത്തിലെ തിയറ്ററുകളിലെത്തിക്കുന്നത്.