'അലക്‌സാണ്ടര്‍' കുറുപ്പിന്റെ രണ്ടാം ഭാഗമല്ല; ദുല്‍ഖര്‍ പങ്കുവെച്ച വീഡിയോയ്ക്ക് പിന്നില്‍...

‘കുറുപ്പ്’ ചിത്രത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാനും സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രനും ഒന്നിക്കുന്ന ചിത്രമാണ് ‘അലക്‌സാണ്ടര്‍’. ഈ ചിത്രം കുറുപ്പിന്റെ രണ്ടാം ഭാഗമല്ല എന്നാണ് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറുപ്പ് സിനിമയുമായി അലക്‌സാണ്ടര്‍ എന്ന പുതിയ ചിത്രത്തിന് യാതൊരു ബന്ധവുമില്ല.

കുറുപ്പിന്റെ ക്ലൈമാക്‌സില്‍ ദുല്‍ഖര്‍ അലക്‌സാണ്ടര്‍ എന്ന കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ എത്തുന്നുണ്ട്. ഇതേ ഗെറ്റപ്പില്‍ തന്നെയാകും പുതിയ ചിത്രത്തില്‍ ദുല്‍ഖര്‍ എത്തുക. കുറുപ്പ് സിനിമയുടെ 50ാം ദിവസം ‘അലക്‌സാണ്ടര്‍’ എന്ന പ്രോജക്ടിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. അടുത്ത വര്‍ഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും.

കഴിഞ്ഞ ദിവസമാണ് ‘ദ റൈസ് ഓഫ് അ്‌ലക്‌സാണ്ടര്‍’ എന്ന ക്യാപ്ഷനോടെയുള്ള ക്യാരക്ടര്‍ പോസ്റ്റര്‍ ദുല്‍ഖര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. അതേസമയം, നവംബര്‍ 12ന് തിയേറ്ററുകളിലെത്തിയ ‘കുറുപ്പ്’ ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരുന്നു.

കുറുപ്പ് തിയേറ്ററുകളില്‍ എത്തുന്നതിന് മുമ്പ് തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. റിലീസിന് ശേഷം ആദ്യ രണ്ടാഴ്ച കൊണ്ട് ആഗോള തലത്തില്‍ ചിത്രം 75 കോടി ഗ്രോസ് നേടിയെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിക്കുന്നത്.

Read more