'സ്‌നേഹം തോന്നുമ്പോൾ സ്‌നേഹിക്കണമെന്ന് ആരാധിക; മറുപടിയുമായി അമൃത സുരേഷ്

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറിനും ഗായിക അമൃത സുരേഷിനും പിന്തുണ അറിയിച്ച ആരാധികയ്ക്ക് മറുപടിയുമായി അമൃത സുരേഷ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സോഷ്യൽ മിഡീയായിൽ വലിയ വിവാദങ്ങൾക്കു വഴി തെളിച്ചതിനു പിന്നാലെയാണ് പിന്തുണയുമായി ആരാധികയെത്തിയത്. ‘സോ സ്വീറ്റ്.. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും മനസാക്ഷിയ്ക്ക് ശരിയെന്ന് തോന്നിയാൽ തല ഉയർത്തി ജീവിക്കുക. ദൈവം അനുഗ്രഹിക്കട്ടെ’ എന്നാണ് ഒരു ആരാധിക അമൃത സുരേഷിന്റെ ചിത്രങ്ങൾക്ക് താഴെ ആരാധിക കമന്റ് ചെയ്തിരിക്കുന്നത്.

കമന്റിന് പിന്നാലെ മറുപടിയായി ‘അത്രയേ ഉള്ളു. പറയുന്നവർ പറഞ്ഞോട്ടേ, നിങ്ങളെ പോലെ സ്‌നേഹമുള്ളവർ കുറച്ച് പേർ ഉണ്ടല്ലോ. അത് മതി, ഒരുപാട് സ്‌നേഹം..’ എന്ന് അമൃതയും പോസ്റ്റ് ചെയ്യ്തിരുന്നു. ഇതിനോട് അനുബന്ധിച്ച് നൂറ് കണക്കിന് കമന്റുകളാണ് അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസകൾ അറിയിച്ച് എത്തുന്നത്. ചിലർ വിമർശിക്കുകയും ചെയ്യുന്നുണ്ട്. അവനവന്റെ ജീവിതത്തിൽ എന്താണ് സംഭവവിച്ചതെന്നും എന്താണ് അനുഭവിച്ചതെന്നും അവരവർക്കല്ലെ അറിയു.

ഏതൊരു മനുഷ്യനും എന്തൊക്കെ ഉണ്ടെന്നു പറഞ്ഞാലും സമാധാനം ഇല്ലെങ്കിൽ പിന്നെ എല്ലാം പോയി. എനിക്ക് അമൃതയെയും ഗോപി സാറിനെയും വലിയ ഇഷ്ടമാണ്. നിങ്ങൾ ഒരുമിച്ചു എന്നറിഞ്ഞപ്പോൾ ഒത്തിരി സന്തോഷമായി. വിമർശകരുടെ മുന്നിൽ നന്നായി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടതെന്ന് മറ്റൊരു ആരാധിക കമന്റ് ചെയ്തു.

Read more

സ്‌നേഹം തോന്നുമ്പോൾ സ്‌നേഹിക്കാനും വഞ്ചിക്കാൻ തോന്നുമ്പോൾ വഞ്ചിക്കാനും വലിച്ചെറിയാനും ഇവിടെ സ്വാതന്ത്ര്യമില്ല? നിങ്ങൾ ധൈര്യമായി കിട്ടുന്ന അവസരത്തിൽ സന്തോഷം കണ്ടെത്തു.. സുഖമായി ജീവിക്കണം. എന്നും സന്തോഷത്തോടെ ഇരിക്കുന്നതാണ് കാണേണ്ടത്. നിങ്ങളുടെ ശരി മറ്റുള്ളവർക്ക് തെറ്റാവാം. അത് നോക്കണ്ട. നിങ്ങൾക്ക് ശരി എന്ന് തോന്നുന്ന വഴിയിലൂടെ ജീവിക്കുക എന്നും അമൃതയോട് ആരാധകർ പറയുന്നു