സിനിമാ ചരിത്രത്തില്‍ ആദ്യം; 250 സിനിമാ പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്ക് പേജിലൂടെ 'പച്ചമാങ്ങ'യുടെ ആദ്യ പോസ്റ്റര്‍

സിനിമയുടെ പോസ്റ്റര്‍, ടീസര്‍, ട്രെയിലര്‍ ഇവയുടെയൊക്കെ റിലീസിംഗ് പലവിധത്തിലും നടത്താറുണ്ട്. ഇവിടെയിതാ ചരിത്രം തിരുത്തി സിനിമയുടെ മുന്നിലും, പിന്നിലും പ്രവര്‍ത്തിക്കുന്ന എല്ലാ വിഭാഗത്തിലും പെട്ട അംഗങ്ങളുടെ ഫെയ്‌സ്ബുക്കിലൂടെ ഒരു ചിത്രം അതിന്റെ ആദ്യ പോസ്റ്റര്‍ പുറത്തിറക്കുന്നു. പച്ചമാങ്ങ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് വെള്ളിയാഴ്ച 250 ഓളം സിനിമ പ്രവര്‍ത്തകരുടെ ഫെയ്‌സ്ബുക്കിലൂടെ പുറത്തിറങ്ങുന്നത്.

താരങ്ങള്‍, സംവിധായകര്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, തിരക്കഥാകൃത്തുകള്‍, എഡിറ്റര്‍മാര്‍, ഗാന രചയിതാക്കള്‍, ഗായകര്‍, മ്യൂസിക്ക് ഡയറക്ടേഴ്‌സ്, ഛായാഗ്രാഹകര്‍, കലാസംവിധായകര്‍, മേക്കപ്പ്‌മെന്‍, വസ്ത്രാലങ്കാര വിദഗ്ധര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ്, പ്രൊഡക്ഷന്‍ മാനേജേഴ്‌സ്, ഫൈറ്റ് മാസ്റ്റര്‍മാര്‍, ഫൈറ്റേഴ്‌സ്,ലൊക്കേഷന്‍ മാനേജേഴ്‌സ്, സ്റ്റില്‍ ഫോട്ടോഗ്രാഫേഴ്‌സ്, സ്‌പോട്ട് എഡിറ്റര്‍മാര്‍, ഔട്ട് ഡോര്‍ യൂണിറ്റ് ഉടമകള്‍, ക്രെയിന്‍ ഉടമകള്‍, ക്രെയിന്‍ ഓപ്പറേറ്റേഴ്‌സ്,യൂണിറ്റംഗങ്ങള്‍, സ്റ്റുഡിയോ ഉടമകള്‍, ടെക്‌നീഷ്യന്‍സ്, ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍…

Image may contain: text

Read more

പി.ആര്‍.ഒ, ഫിലിം ജേര്‍ണലിസ്റ്റുകള്‍ ( ചാനല്‍, പ്രിന്റ് മിഡിയ), അസോസിയേറ്റ് ഡയറക്ടര്‍മാര്‍, അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍, അസോസിയേറ്റ് ക്യാമറാമാന്‍മാര്‍, അസിസ്റ്റന്റ് ക്യാമറമാന്‍മാര്‍, ആര്‍ട്ട് അസിസ്റ്റന്റ്മാര്‍, മേക്കപ്പ് അസിസ്റ്റന്റ്മാര്‍, കോസ്റ്റ്യൂം അസിസ്റ്റന്റ് മാര്‍ , ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, ജൂനിയര്‍ ആര്‍ട്ടിസ്റ്റ് സപ്ലയര്‍ മാര്‍ ,ഡ്രൈവേഴ്‌സ്, പോസ്റ്റര്‍ ഡിസൈനേഴ്‌സ്, പ്രൊഡക്ഷന്‍ അസിസ്റ്റന്റ്മാര്‍, മെസ്സ് കോണ്‍ട്രാക്‌റ്റേഴ്‌സ്, ലെയ്‌സണ്‍ ഓഫീസേഴ്‌സ്, ഫിനാന്‍സ് കണ്‍ട്രോളര്‍മാര്‍, ആഡിയോ, വീഡിയോ കമ്പനികള്‍,ക്യാമറ ഓപ്പറേറ്റേഴ്‌സ്, സൗണ്ട് മിക്‌സിംഗ് എഞ്ചിനിയേഴ്‌സ്, തിയേറ്റര്‍ ഉടമകള്‍, തിയേറ്റര്‍ സ്റ്റാഫ് , ഓണ്‍ലൈന്‍ പാര്‍ട്ട്‌ണേഴ്‌സ്, ഇവരില്‍ നിന്നും ഓരോ വിഭാഗത്തിലെയും അഞ്ചു വീതം പേരുടെ ഫെയ്‌സ് ബുക്കിലൂടെ വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക് ആദ്യ പോസ്റ്റര്‍ റിലീസ് ചെയ്യും.