'മെട്രോയിലെ പാമ്പ്' സുരാജ്; പ്രചരിപ്പിച്ച 'വികൃതി'ക്കാരന്‍ സൗബിന്‍

സുരാജ് വെഞ്ഞാറമൂട്, സൗബിന്‍ ഷാഹിര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ എം.സി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് “വികൃതി”. കൊച്ചി മെട്രോയില്‍ മദ്യപിച്ചു കിടന്നുറങ്ങിയെന്ന പേരില്‍ അപമാനിക്കപ്പെട്ട ശാരീരികപരിമിതികളുള്ള അങ്കമാലി സ്വദേശി എല്‍ദോയുടെ കഥയാണ് ചിത്രം പറയുന്നത്. കൊച്ചി മെട്രോയിലെ “പാമ്പ്” എന്ന തലക്കെട്ടോടെ എല്‍ദോ മെട്രോയില്‍ കിടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.

Image result for മെട്രോ എല്‍ദോ

ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടാണ് എല്‍ദോയെ അവതരിപ്പിക്കുക. ഫോട്ടോ എടുത്ത് പ്രചരിപ്പിച്ച വ്യക്തിയുടെ വേഷമാണ് സൗബിന്‍ കൈകാര്യം ചെയ്യുന്നത്. സുരാജിന്റെ ഭാര്യയായി സുരഭി ലക്ഷിമി വേഷമിടുന്നു. സംസാരശേഷിയില്ലാത്ത കഥാപാത്രമായിട്ടാണ് സുരഭിയും എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സൗബിനാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

Image may contain: 2 people, people smiling, people sitting, beard and textചിത്രത്തിന്റേതായി നേരത്തെ പുറത്തിറങ്ങിയ ടീസറിനും ട്രെയിലറിനും സോഷ്യല്‍ മീഡിയയില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി, സുധീര്‍ കരമന, മേഘനാഥന്‍, മാമുക്കോയ, നെബീഷ്,ബിട്ടോ ഡേവീസ്, അനിയപ്പന്‍, നന്ദകിഷോര്‍, സുരഭി ലക്ഷ്മി, മറീന മൈക്കിള്‍, ഗ്രേസി, റിയ, മമിത ബൈജു, പൗളി വത്സന്‍, ലിസി ജോസ്, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ അണിനിരക്കുന്നു. പുതുമുഖം വിന്‍സിയാണ് നായിക.

Read more

Image may contain: 2 people, people smiling, text
കട്ട് 2 ക്രിയേറ്റ് പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ എ. ഡി ശ്രീകുമാര്‍, ഗണേഷ് മേനോന്‍, ലക്ഷ്മി വാര്യര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുക. അജീഷ് പി. തോമസ് കഥ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവരാണ് എഴുതുന്നത്. ഒക്ടോബര്‍ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.