ദിലീഷ് പോത്തന്‍-ഫഹദ് ഫാസില്‍ ചിത്രം “ജോജി”ക്ക് പ്രശംസകളുമായി ബോളിവുഡ് താരം ഗജ്രാജ് റാവു. ജോജി കണ്ടതിന് ശേഷമുള്ള ഗജ്‌രാജിന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ബോളിവുഡ് സിനിമകളെ വിമര്‍ശിച്ചു കൊണ്ടാണ് താരത്തിന്റെ കുറിപ്പ്.
ഗജ്‌രാജ് റാവുവിന്റെ കുറിപ്പ്:
പ്രിയപ്പെട്ട ദിലീഷ് പോത്തനും മറ്റ് മലയാള സിനിമ സംവിധായകര്‍ക്കും (പ്രത്യേകിച്ച് ഫഹദ് ഫാസിലിനും സുഹൃത്തുക്കള്‍ക്കും)
ഞാന്‍ ഈയടുത്താണ് ജോജി കണ്ടത്. ഇത് തുറന്ന് പറയുന്നതില്‍ എനിക്ക് ഖേദമുണ്ട്. മതിയെന്ന് പറഞ്ഞാല്‍ മതി. നിങ്ങള്‍ നിരന്തരം യഥാര്‍ത്ഥ ആശയങ്ങളുമായി വരുന്നതും അവ വളരെ ആത്മാര്‍ത്ഥതയോടെ അവതരിപ്പിക്കുകയും അത് നല്ല സിനിമയാക്കുന്നതും അത്ര ശരിയല്ല. മറ്റ് പ്രാദേശിക സിനിമകളില്‍ നിന്ന് നിങ്ങള്‍ ഒന്നോ രണ്ടോ കാര്യങ്ങള്‍ പഠിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് ഇവിടെ ഞങ്ങളുടെ ഹിന്ദിയില്‍ നിന്ന്.
നിങ്ങള്‍ ചില സാധാരണ ജോലികളും ചെയ്യേണ്ടതുണ്ട്. മടുപ്പിക്കുന്ന മാര്‍ക്കറ്റിങ് കാമ്പ്യനുകളും പ്രമോഷനുകളും എവിടെയാണ്? ആത്മാവില്ലാത്ത റീമേക്കുകള്‍ എവിടെയാണ്? വാരാന്ത്യ ബോക്‌സ് ഓഫീസ് കളക്ഷനുകളോടുള്ള ആസക്തി എവിടെയാണ്? ഇതല്‍പം കടന്ന് പോയി.
ഞാന്‍ ഈ പറഞ്ഞതൊന്നും നിങ്ങള്‍ കാര്യമായി എടുക്കില്ലെന്നും ഇനിയും നല്ല സിനിമകള്‍ ചെയ്യുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. ഈ മഹാമാരി അവസാനിക്കുമ്പോള്‍ നിങ്ങളുടെ സിനിമകള്‍ ആദ്യ ദിവസം ആദ്യ ഷോ കാണാന്‍ ഒരു പാക്കറ്റ് പോപ്‌കോണുമായി ഞാന്‍ റെഡിയായിരിക്കും.
എന്ന്
ഗജ്രാജ് റാവു
ചെയര്‍മാന്‍ (സ്വയം പ്രഖ്യാപിതന്‍),
ഫഹദ് ഫാസില്‍ ഫാന്‍ ക്ലബ് (വടക്കന്‍ മേഖല)
View this post on InstagramRead more