'ഗംഗുഭായ് കത്തിയവാഡി' നെറ്റ്ഫ്‌ളിക്‌സില്‍; റിലീസ് തിയതി പുറത്ത്

ബോളിവുഡിലെ ഇക്കൊല്ലത്തെ വന്‍ ഹിറ്റായ ചിത്രങ്ങളില്‍ ഒന്നാണ് സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഗംഗുഭായ് കത്തിയവാഡി’. തിയേറ്ററുകളില്‍ 100 കോടി ക്ലബ്ബില്‍ ഇടം നേടിയ ചിത്രം, ആലിയ ഭട്ടിന്റെ കരിയര്‍ ബെസ്റ്റ് ചിത്രമായാണ് കണക്കാക്കുന്നത്. ഫെബ്രുവരി 25ന് റിലീസ് ചെയ്ത ചിത്രം ഇപ്പോള്‍ ഒടിടിയിലും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ്.

ഏപ്രില്‍ 26ന് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിംഗ് ആരംഭിക്കും. ടൈറ്റില്‍ കഥാപാത്രമായി ഒരു നായിക എത്തുന്ന മറ്റൊരു ചിത്രത്തിനും കൈവരിക്കാന്‍ കഴിയാത്ത നേട്ടമാണ് ‘ഗംഗുഭായ് കത്തിയവാഡി’യ്ക്ക് സാധിച്ചത്.

Read more

ഹുസൈന്‍ സെയ്ദിയുടെ ‘മാഫിയ ക്വീന്‍സ് ഓഫ് മുംബൈ’ എന്ന പുസ്തകത്തില്‍ നിന്നാണ് ചിത്രം ഒരുങ്ങിയിരിക്കുന്നത്. ബന്‍സാലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജയ് ലീല ബന്‍സാലിയും പെന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ ഡോ. ജയന്തിലാല്‍ ഗാഡയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.