കമൽ ഹാസനെ കേന്ദ്ര കഥാപാത്രമാക്കി ഗൗതം വാസുദേവ മേനോൻ ഒരുക്കിയ ചിത്രം ‘വേട്ടയാട് വിളയാടിന്റെ രണ്ടാം ഭാഗം വരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു എന്ന തരത്തിലുള്ള വാർത്തകൾ കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ഇപ്പോഴിതാ, ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ഗൗതം വാസുദേവ മേനോൻ.
ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്. 120 പേജുകളുള്ള സ്ക്രിപ്റ്റ് തയ്യാറാക്കിയെന്നും സിനിമ ഉടൻ ആരംഭിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറയുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്
ചിത്രത്തിൽ അനുഷ്ക ഷെട്ടി, കീർത്തി സുരേഷ് എന്നിവരെ സിനിമയിലെ നായിക കഥാപാത്രത്തിലേക്ക് പരിഗണിക്കുന്നതായി മുൻപ് വന്ന റിപ്പോർട്ടുകളിലുണ്ടായിരുന്നു. എന്നാൽ ഇതിനെക്കുറിച്ചുള്ള പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.
Read more
2008ലാണ് സിനിമ റിലീസ് ചെയ്തത്. ഡിസിപി രാഘവൻ എന്ന കഥാപാത്രമായിട്ടാണ് കമൽ ഹാസൻ ചിത്രത്തിൽ എത്തിയത്. ജ്യോതികയാണ് നായിക കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രകാശ് രാജ്, ഡാനിയൽ ബാലാജി, കാമിലിനി മുഖർജി, തുടങ്ങിയവരും സിനിമയിൽ പ്രധാന വേഷങ്ങളിലെത്തിരുന്നു