മരണത്തെ കുറിച്ച് ജോർജ് കാർലിന്റെ വാക്കുകൾ; ചർച്ചയായി പ്രതാപ് പോത്തന്റെ അവസാന പോസ്റ്റ്

നടൻ, നിർമ്മാതാവ് , സംവിധായകൻ തുടങ്ങി കെെവെച്ച മേഖലകളെല്ലാം പൊന്നാക്കി മാറ്റിയ ചുരുക്കം ചിലരിൽ ഒരാളായിരുന്നു പ്രതാപ് പോത്തൻ. അദ്ദേഹത്തിൻ്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ആഘാതത്തിലാണ് സിനിമാപ്രേമികള്‍. പതിനഞ്ച് മണിക്കൂര്‍ മുന്‍പ് വരെ സോഷ്യൽ മീഡിയായിൽ സജീവമായിരുന്ന  പ്രതാപ് പോത്തന്‍, മരണത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള  ജിം മോറിസണ്‍, ജോര്‍ജ് കാര്‍ലിന്‍ തുടങ്ങിയവരുടെ വാചകങ്ങളും  പങ്കുവെച്ചിരിന്നു.

സോഷ്യൽ മീഡിയയിൽ കുറിച്ചതൊക്കെയും തന്റെ അവസാനത്തെ സൂചിപ്പിക്കുന്ന ഒന്ന് എന്ന തരത്തിലായിരുന്നു….ഏറെ കുറെ കരുതി കൂട്ടി ഉറപ്പിച്ചതുപോലെ…! ‘കുറേശ്ശെ ഉമിനീര്‍ ദീര്‍ഘകാലഘട്ടത്തില്‍ വിഴുങ്ങുന്നതിലൂടെയാണ് മരണം സംഭവിക്കുന്നതെന്ന’ അമേരിക്കൻ ഹാസ്യ നടനായ ജോർജ്ജ് കാർലിന്റെ വാക്കുകളാണ് ഇന്നലെ പ്രതാപ് പോത്തൻ തന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിൽ ഒന്ന്.

‘ചിലയാളുകള്‍ നല്ലവണ്ണം കരുതല്‍ കാണിക്കും. അതിനെയാണ് സ്‌നേഹം എന്ന് പറയുന്നത്. ”ജീവിതം എന്ന് പറയുന്നത് ബില്ലുകള്‍ അടക്കുക എന്നതാണ്. ”ഞാന്‍ വിചാരിക്കുന്നത് കലയില്‍ പ്രത്യേകിച്ച് സിനിമയില്‍, ആളുകള്‍ അവര്‍ നിലനില്‍ക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നാണ്.’ തുടങ്ങിയവയാണ് മറ്റ് പോസ്റ്റുകൾ

സിനിമ പാരമ്പര്യം ഇല്ലാതിരുന്നിട്ടും സിനിമയെ പ്രണയിച്ച പ്രതാപ് വിവിധ ഭാഷകളിലായി നൂറിലധികം ചിത്രങ്ങളിൽ തന്റെ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ശിവാജി ​ഗണേഷൻ, കമലഹാസൻ, തുടങ്ങി സൂപ്പർഹിറ്റ്കൾക്കൊപ്പം സിനിമയിൽ പല പതിറ്റാണ്ടുകൾ.

പരസ്യ ചിത്രങ്ങളിലൂടെ അഭിനയ രം​ഗത്തെത്തിയ പ്രതാപും ആ കാലത്ത് സിനിമയിലെത്തിയ നെടുമുടി വേണുവും തങ്ങളുടെ ആഭിനയ ജീവിതം തുടങ്ങിയത് ഒന്നിച്ചായിരുന്നു. അഞ്ഞൂറിലേറെ ചിത്രങ്ങൾ നെടുമുടി പിന്നിട്ടപ്പോൾ പ്രതാപിന്റെ കണക്കുകൾ ഒരു പേജ് പുറത്തിൽ മാത്രമായി ഒതുങ്ങി. അഭിനയത്തിനു പുറമെ സംവിധാനം, നിർമ്മാണം എന്നിങ്ങനെ സിനിമയുടെ പല മേഖലകളിലേക്കും നീണ്ടു കാൽവയ്‌പുകൾ.

Actor Prathap Pothen passes away at 70 | JFW Just for women

അധികം ശബ്‌ദവും ബഹളവുമില്ലാതെ. തന്നെയും അഭിനയപ്രതിഭകളായ ശിവാജി ഗണേശനെയും മോഹൻലാലിനെയും ക്യാമറയ്‌ക്കു മുന്നിൽ ഒരുമിച്ചുകൊണ്ടുവന്ന ‘ഒരു യാത്രാമൊഴി’ ആയിരുന്നു മലയാളത്തിലെ അവസാന സംവിധാന സംരംഭം. പിന്നീട് ചെറിയ വേഷങ്ങളിലൂടെ ഇടയ്‌ക്കിടെ ക്യാമറയ്‌ക്ക് മുന്നിലെത്തി. എന്നാൽ 22 ഫീമെയിൽ കോട്ടയം, അയാളും ഞാനും തമ്മിൽ തുടങ്ങിയ ചിത്രങ്ങൾ അഭിനയജീവിതം പിന്നെയും മാറ്റിയെഴുതി.

Read more

അരികിൽ ഒരാൾ, ഇടുക്കി ഗോൾഡ്, ലണ്ടൻ ബ്രിഡ്‌ജ്, ബാംഗ്ലൂർ ഡെയ്‌സ് എന്നിങ്ങനെ വിണ്ടും സിനിമയിൽ സജീവമായി തുടങ്ങി. മുൻപ് ആരോ പറഞ്ഞ പോലെ കഥയും കഥാപാത്രങ്ങളുമൊക്കെ അറിയുമ്പോഴാണ് പ്രതാപിനും ഹരം വരിക. അപ്പോൾ മാത്രമേ അദ്ദേഹം ക്യാമറയ്‌ക്കു മുന്നിലെത്തുകയുള്ളു. എംസിഎം എന്ന പരസ്യകമ്പനിയിൽ പ്രൂഫ് റീഡറായാണ് പ്രതാപ് തന്റെ ജീവിതം തുടങ്ങിയത്. പിന്നെ കോപ്പി റൈറ്ററായി. തുടർന്നു കമ്പനികൾ പലതു മാറി. പല നഗരങ്ങൾ പിന്നിട്ടു. കറങ്ങിത്തിരിഞ്ഞു മദ്രാസിൽ വീണ്ടുമെത്തി.അവസാനം സിനിമയെ പ്രണയിച്ച് സിനിമയുടെ അമരക്കാരനായി മാറുകയും ചെയ്തിരുന്നു.