ഞാൻ എയറിലാണ്! 'ഫോൺ വിളിക്കാൻ പാടില്ലായിരുന്നു, സംഭവിച്ചു പോയി'; 'പണി' വിവാദത്തിൽ പ്രതികരിച്ച് നടൻ ജോജു

‘പണി’ സിനിമയുമായി ബന്ധപ്പെട്ട ഫോൺ കോൾ വിവാദത്തിൽ പ്രതികരിച്ച് നടൻ ജോജു. താൻ ഫോൺ വിളിക്കാൻ പാടില്ലായിരുന്നുവെന്നും സംഭവിച്ചു പോയതാണെന്നും ജോജു പറഞ്ഞു. തനിക്ക് നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദിയുണ്ടെന്നും ജോജു പറയുന്നു. പണിയുടെ പ്രൊമോഷന്റെ ഭാഗമായി നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ജോജു.

ഇക്കഴിഞ്ഞ ദിവസം തൻ്റെ സിനിമയായ പണിയെ വിമർശിച്ചു കൊണ്ടുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാവിനെ ജോജു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത് വിവാദമായിരുന്നു. ജോജുവും യുവാവും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തായതോടെ താരത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് ഉയർന്നു വന്നത്. . ചിത്രത്തിലെ ചില രംഗങ്ങളെ വിമർശിച്ചു കൊണ്ട് പോസ്റ്റിട്ട ആദർശ് എന്ന യുവാവിനെയാണ് ജോജു ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ഈ വിഷയത്തിലാണ് ജോജു ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.

Joju George Threaten Reviewer For Make Negative Review On Pani Movie | പണി സിനിമയിലെ റേപ്പ് സീനിന് എതിരെ വിമർശനക്കുറിപ്പ്; ജോജു ജോർജ് ഭീഷണിപ്പെടുത്തിയെന്ന് റിവ്യൂവർ ...

Joju George's Directorial Debut Pani Gets A Release Date | Times Now

ജോജു പറയുന്നതിങ്ങനെ. നമ്മുടെ നാട്ടിൽ ഞാനിപ്പോൾ എയറിലാണ്. ഞാൻ ഭീഷണിപ്പെടുത്തി എന്ന കഥകളാകും നിങ്ങൾ കേൾക്കുന്നത്. ഒരു സിനിമയുടെ റിവ്യു പറഞ്ഞതിലല്ല വിളിച്ചത്. സിനിമ ടിക്കറ്റ് എടുത്തവർ എല്ലാം അഭിപ്രായം പറയണം. ഇഷ്ട്‌ടപ്പെട്ടില്ലെങ്കിൽ ഇഷ്‌ടപ്പെട്ടില്ല എന്ന് തന്നെ പറയണം. പക്ഷെ ഒരു പോസ്റ്റ് ഒരുപാട് സ്ഥലങ്ങളിൽ പ്രചരിപ്പിച്ചു. അതിൻ്റെ പേരിലുണ്ടായ കോലാഹലങ്ങൾക്കിടെ ഞാനൊരു കോൾ ചെയ്‌തു പോയി. ഞാൻ വിളിക്കാൻ പാടില്ലായിരുന്നു. പക്ഷെ ചെയ്‌തു പോയി. അതിന്റെ രണ്ട് ദിവസമായി ചർച്ചയാണെന്നും ജോജു പറയുന്നു.

മുല്ലപ്പെരിയാർ പെട്ടാൻ കിടക്കുകയാണ്, അതിനെപ്പറ്റി ചർച്ചയില്ല. ഇപ്പോൾ എൻ്റെ പിള്ളേർക്ക് യൂട്യൂബ് തുറക്കാൻ പറ്റാത്ത അവസ്ഥയാണ്. അങ്ങനെയുള്ള അവസ്ഥയിൽ ഇവിടെ വരുമ്പോൾ എനിക്ക് തന്ന ഓരോ കയ്യടിയ്ക്കും നന്ദി. ഒരുപാട് പേർ സിനിമാ ആഗ്രഹവുമായി നടക്കുന്നവരുണ്ട്. അങ്ങനെ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്ക് തോന്നിയൊരു ആഗ്രഹമായിരുന്നു സിനിമ. നമ്മുടെ നാട്ടിലൊരു അംഗീകാരമൊക്കെ കിട്ടാൻ വേണ്ടിയാകും അങ്ങനെ ചിന്തിച്ചു തുടങ്ങിയത്. എന്റെ സ്വ‌പ്നത്തിന് താങ്ങും തണലുമായി, ഞാൻ ചെയ്യുന്ന മണ്ടത്തരങ്ങൾക്കും നല്ലതിനും കയ്യടിച്ചും, എന്നെ വളർത്തി വലുതാക്കിയത് മലയാളികളാണ്. അവരില്ലെങ്കിൽ ഞാനില്ല.

Pani review: Joju George's violent gangster flick may be old wine in new bottle but is a good directorial debut - Hindustan Times

ദൈവാനുഗ്രഹം കൊണ്ട് ഇവിടെ വരെ എത്താൻ സാധിച്ചു. ഒരു സിനിമ സംവിധാനം ചെയ്യാനും സാധിച്ചു. ആ സിനിമ ഇറങ്ങുന്ന നിമിഷം വരെ, പാരച്യൂട്ട് ഇട്ട് ആകാശത്തു നിന്നും ചാടുമ്പോഴുള്ള ഫ്രീഫാള്ളിംഗ് പോലെയായിരുന്നു. അങ്ങൊരു അങ്കലാപ്പിൽ ഞാനൊരു ചാട്ടം ചാടുകയായിരുന്നു. വലിയ ബജറ്റുള്ള സിനിമയാണ് ചെയ്‌തത്‌. ആദ്യമായാണ് എന്റെ ഒരു സിനിമയ്ക്ക് തീയേറ്ററിൽ ഇതുപോലൊരു സ്വീകരണം ലഭിക്കുന്നത്. ഒടിടിയിൽ എന്റെ സിനിമകൾ എല്ലാവരും പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. മനസ് നിറച്ചുകൊണ്ട് ഒരുപാട് ഹൗഫുൾ ഷോകൾ. ഇതൊന്നും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നതല്ല. ആവറേജ് ഹിറ്റാകുമെന്നായിരുന്നു കരുതിയത്. പക്ഷെ വലിയ വിജയമായി. ഈ സമയത്ത് ലഭിക്കുന്ന പിന്തുണ വലുതാണ്. നമുക്ക് വേണ്ടി സംസാരിക്കാൻ ആരെങ്കിലുമൊക്കെ ഉണ്ട് എന്നതിനുള്ള നന്ദി വാക്കുകൾക്ക് അതീതമാണെന്നും ജോജു പറയുന്നു.

Read more