'19 (1)(എ)', വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക്; ഒപ്പം ഇന്ദ്രജിത്തും നിത്യ മേനോനും ഇന്ദ്രന്‍സും

വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്ക് എത്തുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത്. 19 (1)(എ) എന്ന് പേരിട്ട ചിത്രം നവാഗതയായ ഇന്ദു വി. എസ് ആണ് സംവിധാനം ചെയ്യുന്നത്. നിത്യ മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ഇന്ദ്രന്‍സ് എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെത്തുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. സംവിധായിക തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. ഗോവിന്ദ് വസന്ത സംഗീതം ഒരുക്കുന്നു. എഡിറ്റിംഗ് വിജയ് ശങ്കറും ഛായാഗ്രഹണം വിജയ് മാധവനും നിര്‍വ്വഹിക്കുന്നു.

ഈ ആഴ്ച ചിത്രീകരണം ആരംഭിക്കുന്ന ചിത്രം പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നതാണ്. ജയറാം ചിത്രം മാര്‍ക്കോണി മത്തായിയില്‍ വിജയ് സേതുപതി അതിഥി താരമായി എത്തിയിരുന്നു. നിലവില്‍ ഒന്‍പതോളം ചിത്രങ്ങളാണ് വിജയ് സേതുപതിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

Read more

മാസ്റ്റര്‍ ആണ് സേതുപതിയുടെതായി റിലീസിന് ഒരുങ്ങുന്നത്. കുറുപ്പ് എന്ന ചിത്രമാണ് ഇന്ദ്രജിത്തിന്റെതായി ഒരുങ്ങുന്നത്. റാം, ആഹാ അയല്‍വാസി തുടങ്ങിയ ചിത്രങ്ങളും താരത്തിന്റെതായി ഒരുങ്ങുന്നുണ്ട്.