ധനുഷ് ഏകാധിപതിയോ? ശിവകാര്‍ത്തികേയൻ അന്നേ പറഞ്ഞു; വീണ്ടും ചര്‍ച്ചയായി പഴയ വീഡിയോ

നടൻ ധനുഷിന് എതിരെ നയൻതാര രംഗത്ത് എത്തിയത് ചർച്ചയായിരിക്കുകയാണ്. പിന്നാലെ നയൻതാരയുടെ ഭര്‍ത്താവായ വിഘ്‍നേശ് ശിവനും രംഗത്ത് എത്തി. നെറ്റ്ഫ്ലിക്സ് ഡോക്യുമെന്ററിയിൽ ‘നാനും റൌഡി താൻ’ സിനിമയിലെ രംഗം ഉപയോഗിക്കാൻ ‘എതിര്‍പ്പില്ലാ’ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ലെന്നും മൂന്ന് സെക്കൻഡ് വീഡിയോയ്ക്ക് 10 കോടി രൂപ നിര്‍മാതാവായ ധനുഷ് ആവശ്യപ്പെട്ടു എന്നായിരുന്നു നയൻ താരയുടെ ആരോപണം.

ദൈവത്തിന്റെ കോടതിയില്‍ ധനുഷ് ന്യായീകരിക്കണമെന്നും ധനുഷിന്റെ സേച്ഛാധിപത്യ പ്രവണ തിരിച്ചറിയണമെന്നും നയൻതാര പറഞ്ഞു. പിന്നാലെ ജീവിക്കൂ, ജീവിക്കാൻ അനുവദിക്കൂവെന്ന് ആവശ്യപ്പെട്ട് സംവിധായകനും നയൻതാരയുടെ ഭര്‍ത്താവായ വിഘ്‍നേശ് ശിവനും രംഗത്ത് എത്തി. നയൻതാര അയച്ച വക്കീല്‍ നോട്ടിസിനൊപ്പമായിരുന്നു സംവിധായകന്റെ വിമര്‍ശനം.

താരകലഹം തുടരുന്നതിനിടയിൽ ഇപ്പോഴിതാ നടൻ ശിവകാര്‍ത്തികേയൻ മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളും ചര്‍ച്ചയാകുകയാണ്. ശിവകാര്‍ത്തികേയന്റെ പഴയ ഒരു വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ‘താൻ അവരുടെ നിയന്ത്രണത്തിലായിരിക്കണമെന്ന് ആഗ്രഹിക്കുന്നു’വെന്ന് അഭിമുഖത്തിൽ ശിവകാര്‍ത്തികേയൻ പറയുന്നുണ്ട്. മാത്രവുമല്ല അവര്‍ പറയുന്നത് മാത്രം താൻ ചെയ്യും എന്ന് വിചാരിക്കുന്നുണ്ട്. അവര്‍ വിചാരിക്കുന്നത്ര വളര്‍ന്നാല്‍ മതിയെന്നാണ്. ഇതിലധികം പോകാൻ പാടില്ലെന്നൊക്കെ പറയുകയാണ് അവര്‍.

അത് എങ്ങനെ നടുക്കും ഇക്കാലത്ത്. താനാണ് എന്നെ വളര്‍ത്തി വിട്ടതെന്നും പറയുന്നു അവര്‍. വെളിയിലും അവര്‍ പറഞ്ഞു ഇക്കാര്യം. ഞാൻ കേള്‍ക്കുന്നത് അവര്‍ എന്താണ് പറയുന്നത് എന്നത് മാത്രമാണെന്നും എല്ലാവരോടും ധരിപ്പിക്കുന്നു. ഞാൻ അവര്‍ പറയുന്നതേ എടുക്കൂ. അങ്ങനെയൊക്കെ എങ്ങനെയാണ് പറയാനാകുക എന്നും ശിവകാര്‍ത്തികേയൻ ചോദിക്കുന്നു. താൻ അവരോട് തര്‍ക്കത്തിന് ഇല്ലെന്നും താൻ തന്റെ ജോലി ചെയ്യുമെന്നും ശിവകാര്‍ത്തികേയൻ പറയുന്നു.

അതേസമയം ശിവകാര്‍ത്തികേയൻ നിര്‍മിച്ച കൊട്ടുക്കാളി എന്ന സിനിമയുടെ പ്രഖ്യാപനത്തിനിടയെും പരോക്ഷമായി നടൻ ധനുഷിന് എതിരെ എത്തിയിരുന്നു. കൊട്ടുകാളി എന്ന ചിത്രത്തിലൂടെ താൻ ആര്‍ക്കും ജീവിതം നല്‍കുന്നില്ലെന്ന് ശിവകാര്‍ത്തികേയൻ വ്യക്തമാക്കി. കരിയറോ അവര്‍ക്ക് ജീവിതമോ നല്‍കുന്നില്ല. ഒരാള്‍ പുതിയ ഒരാളെ വെച്ച് സിനിമ ചെയ്‌താൽ ജീവിതമുണ്ടാക്കാനായിയെന്ന് കരുതേണ്ടതില്ല എന്നും ശിവകാര്‍ത്തികേയൻ പറഞ്ഞു.

ആരുടെയും പേര് പരാമര്‍ശിക്കാതെ ആയിരുന്നു താരത്തിന്റെ വാക്കുകള്‍. എന്നാല്‍ ധനുഷിന് എതിരെ ആണെന്ന് താരത്തിന്റെ ആരാധകര്‍ അഭിപ്രായപ്പെട്ടിരുന്നു. ടെലിവിഷനിലൂടെ കലാ രംഗത്ത് എത്തിയ താരമാണ് ശിവകാര്‍ത്തികേയൻ. ധനുഷിന്റെ ഹിറ്റായ 3ലൂടെ ആയിരുന്നു സിനിമയില്‍ ശ്രദ്ധയാകര്‍ഷിച്ചത്. പിന്നീട് ശിവകാര്‍ത്തികേയനെ തന്നെ നായകനാക്കി ധനുഷ് ‘എതിര്‍ നീചാല്‍’ നിര്‍മിക്കുകയും ചെയ്തു.

Read more