നായികാറോളില്‍ ആഷിഖ് അബു പിശുക്ക് കാണിച്ചോ? റിമ കല്ലിങ്കലിന് എതിരെ വിമർശനങ്ങള്‍, സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍

മലയാള ഹൊറര്‍ സിനിമകളുടെ നാഴികക്കല്ല് എന്നതിനപ്പുറം മലയാളത്തിലെ ഏറ്റവും മികച്ച ക്ലാസിക്കുകളില്‍ ഒന്നാണ് ‘ഭാര്‍ഗവീനിലയം’. ബഷീറിന്റെ ഭാര്‍ഗവീനിലയവും അതിന്റെ പേടിപ്പെടുത്തുന്ന പരിസരവും മലയാളിക്ക് പരിചിതവും പ്രിയപ്പെട്ടതുമാണ്. അറുപത് വര്‍ഷത്തിനടുത്ത് പഴക്കമുള്ള അടിമുടി ക്ലാസ്സിക് ആയ ഒരു സിനിമയെ പുനസൃഷ്ടിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ആഷിഖ് അബുവിന്റെ ‘നീലവെളിച്ചം’ ആ നിലക്ക് വലിയൊരു വെല്ലുവിളിയാണ്. ആ വെല്ലുവിളി ഏറ്റെടുക്കുന്നതില്‍ സാങ്കേതികമായി വിജയിക്കുകയും എന്നാല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയും ചെയ്തിരിക്കുകയാണ് സിനിമ ഇപ്പോള്‍.

ആളൊഴിഞ്ഞ ഭാര്‍ഗവി നിലയത്തില്‍ ബഷീര്‍ താമസിക്കാന്‍ എത്തുന്നു. നാടും നാട്ടുകാരും പകല്‍ പോലും ചെല്ലാന്‍ ഭയപ്പെടുന്ന വീടാണ് ഭാര്‍ഗവി നിലയം. കാമുകന്‍ ഉപേക്ഷിച്ച ഭാര്‍ഗവി എന്ന പെണ്ണ് ദുഃഖഭാരത്താല്‍ കിണറ്റില്‍ ചാടി മരിച്ചെന്നും അവളുടെ ആത്മാവ് ഇപ്പോഴും അവിടെ കറങ്ങി നടക്കുന്നുണ്ടെന്നുമാണ് സംസാരം. പക്ഷെ ബഷീര്‍ യാതൊരു ഭയവും കൂടാതെ ഭാര്‍ഗവിയോട് സ്വയം സംസാരിച്ച് അവളുടെ തന്നെ കഥയെഴുതാന്‍ തുടങ്ങുന്നു. എഴുത്ത് പുരോഗമിക്കവെ പല സംഭവ വികാസങ്ങള്‍ക്കും അയാള്‍ സാക്ഷിയാവുന്നു കൂടാതെ ഭാര്‍ഗവിയുടെ യഥാര്‍ത്ഥ കഥയും അന്ത്യവും അയാള്‍ കണ്ടെത്തുന്നു എന്നതാണ് സിനിമയുടെ കഥ. 1964ല്‍ നിന്നും 2023ല്‍ ഉള്ള റീമേക്കില്‍ പഴയതലമുറയുടെയും പുതിയ തലമുറയുടെയും ആസ്വാദനത്തില്‍ വ്യത്യാസമുണ്ടായിരിക്കും.

Neelavelicham review: A visually-impressive tribute to the original - The Week

അതുകൊണ്ട് തന്നെ പല പ്രേക്ഷകര്‍ക്കും നീലവെളിച്ചം കാര്യമായി ഇഷ്ടപ്പെട്ടില്ല എന്നാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ വ്യക്തമാക്കുന്നത്. ഒരുപാട് ലാഗ് അടിപ്പിക്കുന്ന സിനിമ എന്നാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. നീലവെളിച്ചം, ഭാര്‍ഗവി നിലയത്തിനുള്ളിലെ അന്തരീക്ഷം, പരിക്കുകള്‍ ഇല്ലാതെയുള്ള പാട്ടുകളുടെ പുനരാവിഷ്‌കാരം, സിനിമയെ ലിഫ്റ്റ് ചെയ്യുന്ന ടോവിനോയുടെ പ്രകടനം, ഫ്രെയ്മുകള്‍ എല്ലാം ഒരു നല്ല സിനിമാനുഭവം സൃഷ്ടിക്കുന്നുണ്ട്. എന്നാല്‍ റിമ കല്ലിങ്കല്‍ അവതരിപ്പിച്ച ഭാര്‍ഗവി എന്ന കഥാപാത്രത്തിന് വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്.

വെള്ള സാരിയുടുത്ത് പൊട്ടിച്ചിരിച്ച് പാട്ടുപാടി നടക്കുന്ന യക്ഷി സങ്കല്‍പത്തെ മലയാളത്തില്‍ ആദ്യമായി പരിചയപ്പെടുത്തിയ സിനിമയാണ് ഭാര്‍ഗവി നിലയം. എന്നാല്‍ റിമയെ ഭാര്‍ഗവിയായി സങ്കല്‍പ്പിക്കാന്‍ പോലും പറ്റുന്നില്ല എന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

”ഭാര്‍ഗവി ആയി റിമയെ സാധാരണ സിനിമാസ്വദകന് പോലും ചിന്തിക്കാന്‍ കഴിയില്ല. നീല വെളിച്ചം പരാജയപ്പെട്ടാല്‍ പ്രധാന കാരണങ്ങളില്‍ ഒന്ന് കാസ്റ്റിംഗ് ആയിരിക്കും. മലയാളത്തില്‍ പണ്ടിറങ്ങിയ മഹാ സൃഷ്ടികള്‍ കാലം എത്ര കഴിഞ്ഞാലും മനസില്‍ ഇങ്ങനെ തെളിഞ്ഞു നില്‍ക്കുന്നുണ്ട് അതങ്ങനെ തന്നെ നില്‍ക്കട്ടെ. കച്ചവട താല്‍പര്യത്തിന് അതിനെയൊന്നും ആരും നശിപ്പിക്കരുത്” എന്നാണ് ഒരു പ്രേക്ഷകന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

No description available.

”ടോവിനോ ചത്ത് അഭിനയിച്ചു സിനിമയെ താങ്ങുമ്പോള്‍ റിമാ കല്ലിങ്കല്‍ എല്ലാം കൂടെ കളഞ്ഞു മൊത്തം ഫ്‌ളോ മൂഡ് നശിപ്പിക്കും. ബജറ്റ് കുറയ്ക്കാന്‍ ഇത്ര പ്രാധാന്യം ഉള്ള നായികാ റോളില്‍ തന്നെ പിശുക്ക് കാണിച്ച ആഷിഖ് അബു സര്‍. നല്ല പ്രീ സ്റ്റഡി എഫോര്‍ട്ട് ട്രൈനിംഗ് വേണ്ട ഒരു കഥാപാത്രം ആരോ പറഞ്ഞത് കേട്ട് പിടിച്ച പഴയ മലയാളം സിനിമ ശൈലി ഒക്കെ ബോറായിട്ടുണ്ട്. സായി പല്ലവി, പാര്‍വതി, കീര്‍ത്തി സുരേഷ് മറ്റോ നന്നായി ചെയ്യാന്‍ കഴിഞ്ഞിരുന്ന റോള്‍. ദുരന്തം തന്നെ കാസ്റ്റിംഗ്” എന്നാണ് മറ്റൊരാളുടെ അഭിപ്രായം.

No description available.

എന്നാല്‍ ഇത് മാത്രമല്ല, പൊസിറ്റീവ് ആയും പലരും സിനിമയെ സമീപിച്ചിട്ടുണ്ട്. ”നീലവെളിച്ചം എന്ന ബഷീര്‍ സൃഷ്ടിയോട് നീതി പുലര്‍ത്തുന്ന തരത്തില്‍ തന്നെയാണ് ആഷിഖ് അബു സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. നല്ലൊരു ദൃശ്യ വിരുന്ന് തന്നെയാണ്. ഒരു മുഴുനീള എന്റര്‍ടൈന്‍മെന്റ് പ്രതീക്ഷിച്ചു തിയേറ്ററില്‍ പോകുന്നവര്‍ നിരാശപ്പെട്ടേക്കാം” എന്നാണ് ഒരാളുടെ അഭിപ്രായം. ”പഴയ സിനിമ മനസില്‍ വച്ച് നീലവെളിച്ചത്തെ കാണരുത്, എന്തൊക്കെയോ കുറെ മാറ്റങ്ങള്‍ ഉണ്ട്. ടെക്‌നിക്കലി ഗംഭീരമായ ടീം ഉള്ളത് നന്നായി മനസ്സിലാവുന്നുണ്ട്” എന്നിങ്ങനെയാണ് മറ്റു ചില അഭിപ്രായങ്ങള്‍.

No description available.

എന്നും അപ്‌ഡേറ്റ് ചെയ്യപ്പെടേണ്ട ആര്‍ട്ട് ആണ് സിനിമ. എന്നാല്‍ ലോകമെമ്പാടും പ്രശംസ നേടിയ മലയാള സിനിമയില്‍ ഒന്നിനു പിറകെ ഒന്നായി ഫ്‌ളോപ്പുകളാണ് എത്തുന്നത്. ഈ വര്‍ഷം ഇതുവരെ പുറത്തിറങ്ങിയ 75 ഓളം സിനിമകളുടെ അതേ വിധി തന്നെയാണ് നീലവെളിച്ചത്തിനും എന്നാണ് തിയേറ്ററുകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

Read more

No description available.