ഗിരീഷ് എഡി യുടെ സംവിധാനത്തില്‍ തീയേറ്ററുകളിലെത്തിയ ചിത്രം തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ വിജയക്കുതിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ജാതിക്കാത്തോട്ടം എന്ന ഗാനം 5മില്ല്യണ്‍ വ്യൂസ് പിന്നിട്ടിരിക്കുകയാണ്.
ജസ്റ്റിന്‍ വര്‍ഗീസ് ഈണം പകര്‍ന്ന ഈ മനോഹര ഗാനം റിലീസായപ്പോള്‍ തന്നെ ആസ്വാദകര്‍ ഏറ്റെടുത്തിരുന്നു. സുഹൈല്‍ കോയയാണ് സംഗീത സംവിധായകന്‍. സൗമ്യ രാമകൃഷ്ണനും ദേവദത്ത് ബിജിബാലും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
Read more
ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ജസ്റ്റിന്‍ വര്‍ഗീസ് ആണ് ഈ ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ജോമോന്‍ ടി ജോണ്‍. ഷെബിന്‍ ബക്കര്‍, ഷമീര്‍ മുഹമ്മദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.