ക്യാപ്റ്റന് പിന്നാലെ വെള്ളം; ജയസൂര്യ-പ്രജേഷ് ചിത്രത്തിന് ആരംഭം

ക്യാപ്റ്റന്‍ എന്ന ചിത്രത്തിനു ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന പുതിയ ചിത്രം വെള്ളത്തിന് തുടക്കമായി. ചിത്രത്തിന്റെ പൂജ ഇന്ന് എറണാകുളത്ത് നടന്നു. സംവിധായകന്‍ സിദ്ദിഖ് ചിത്രത്തിന്റെ സ്വച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. ഈ മാസം 15 ന് ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങും.

രണ്ട് വ്യത്യസ്ത മുഖ ഭാവങ്ങളില്‍ ജയസൂര്യ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. പ്രജേഷ് തന്നെയാണ് ചിത്രത്തിന് കഥയൊരുക്കുന്നതും. കണ്ണുരുള്ള സാധാരണക്കാരനായ ഒരു വ്യക്തിയുടെ യഥാര്‍ത്ഥ ജീവിത കഥയാണ് വെള്ളം പറയുന്നത്. സംയുക്ത മേനോനാണ് ഈ ചിത്രത്തിലെ നായിക. ദിലീഷ് പോത്തന്‍, സിദ്ദിഖ്, ഇടവേള ബാബു, ജാഫര്‍ ഇടുക്കി, സന്തോഷ് കീഴാറ്റൂര്‍, നിര്‍മ്മല്‍ പാലാഴി, വിജിലേഷ്, സ്‌നേഹ പാലേരി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Read more

ഫ്രണ്ട്‌ലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മനു പി നായര്‍, ജോണ്‍ കുടിയാന്‍ മല എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. റോബി വര്‍ഗ്ഗീസ് രാജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്.