'ഇതു ഭാഗ്യം'; മമ്മൂട്ടിയുടെ ബിലാലില്‍ ജീന്‍ പോള്‍ ലാലും, ചിത്രം അടുത്ത മാസം

മമ്മൂട്ടിയുടെ അമല്‍നീരദ് ചിത്രം ബിലാലില്‍ ജീന്‍ പോള്‍ ലാലും പ്രധാന വേഷത്തില്‍ എത്തുന്നു. ബിഗ് ബിയുടെ രണ്ടാംഭാഗമായി ഒരുങ്ങുന്ന ബിലാലിന്റെ ഭാഗമാവാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നെന്ന് ജീന്‍ പോള്‍ ലാല്‍ പറഞ്ഞു.ബിലാലിന്റെ ചിത്രീകരണം അടുത്ത മാസം ആദ്യം ആരംഭിക്കാനാണ് നീക്കം.

അമല്‍നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍നീരദ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പറവ, വരത്തന്‍, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിറ്റില്‍ സ്വയമ്പാണ് ബിലാലിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

Read more

സംഗീതം: ഗോപീസുന്ദര്‍. ഉണ്ണി ആറിന്റെതാണ് രചന. ചിത്രത്തില്‍ മനോജ് കെ. ജയനും ബാലയും മംമ്തയും ഉള്‍പ്പെടെ ആദ്യഭാഗത്തിലെ ഒട്ടുമിക്ക താരങ്ങളും അണിനിരക്കും. ജീന്‍പോള്‍ ലാല്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.