ഇത് കണ്ടാല്‍ മലയാളിയെന്ന നിലയില്‍ മനസ്സ് അഭിമാനിക്കും, നിങ്ങളുടെ സഹോദരന്റെ ഉറപ്പ് : ജൂഡ് ആന്റണി

ജൂഡ് ആന്റണി ടൊവീനോ ചിത്രം 2018 100 കോടി ക്ലബ്ബില്‍ ഇടം നേടി മുന്നേറുകയാണ്. നിരവധി പേരാണ് സിനിമയെ പ്രശംസിച്ച് കൊണ്ട് രംഗത്തെത്തുന്നത്. ഈ കൊച്ചു സിനിമ കണ്ടാല്‍ നിങ്ങളുടെ മനസ്സ് ഒരു മലയാളി എന്ന നിലയില്‍ അഭിമാനിക്കുമെന്ന് പറയുകയാണ് ജൂഡ് ആന്റണി. ഫേസ്ബുക്കിലൂടെ ആയിരുന്നു ജൂഡിന്റെ പ്രതികരണം.

‘ഉള്ളില്‍ തൊട്ടു പറയുകയാ , നിങ്ങള്‍ ഒരു സഖാവോ കോണ്‍ഗ്രസ്‌കാരനോ ബിജെപിക്കാരനോ , മുസ്ലിം സഹോദരനോ സഹോദരിയോ ഹൈന്ദവ സഹോദരനോ സഹോദരിയോ ക്രിസ്ത്യന്‍ സഹോദരനോ സഹോദരിയോ ആയിരിക്കും . പക്ഷെ 2018 everyone is a hero എന്ന ഈ കുഞ്ഞു സിനിമ കണ്ടാല്‍ നിങ്ങളുടെ മനസ്സ് ഒരു മലയാളി എന്ന നിലയില്‍ അഭിമാനിക്കും . എന്റെ ,നിങ്ങളുടെ സഹോദരന്റെ ഉറപ്പ്’, എന്നാണ് ജൂഡ് ആന്റണി കുറിച്ചത്.

മെയ് 5ന് ആണ് 2018 റിലീസ് ചെയ്തത്. രണ്ടാം വാരാന്ത്യത്തിന്റെ പകുതി ആകുന്നതിന് മുന്നെ 100 കോടി ക്ലബ്ബിലും സിനിമ ഇടം പിടിച്ചു.

Read more

കാവ്യാ ഫിലിംസ്, പി.കെ പ്രൈം പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളി, സി.കെ പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവരാണ് 2018ന്റെ നിര്‍മാണം. അഖില്‍ പി. ധര്‍മജന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് അഖില്‍ ജോര്‍ജാണ്. ചമന്‍ ചാക്കോ ചിത്രസംയോജനം. നോബിന്‍ പോളിന്റേതാണ് സംഗീതം. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈന്‍.