മനസ്സിനെ ഉലച്ച കാഴ്ചയ്ക്ക് ആദ്യം വിമര്‍ശനം, പിന്നാലെ കൈത്താങ്ങായി ജ്യോതിക; തഞ്ചാവൂര്‍ സര്‍ക്കാര്‍ ആശുപത്രിക്ക് 25 ലക്ഷവും മറ്റ് സഹായങ്ങളും

തഞ്ചാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയ്ക്ക് വേണ്ടി 25 ലക്ഷം രൂപയും ചികിത്സാ ഉപകരണങ്ങളും സംഭാവന ചെയ്ത് ജ്യോതിക. ജെഎഫ്ഡബ്ല്യു പുരസ്‌കാര വേദിയില്‍ പുരസ്‌കാരം ഏറ്റുവാങ്ങിയാണ് ജ്യോതിക ക്ഷേത്രങ്ങള്‍ പരിപാലിക്കുന്നതിന് പകരം സ്‌കൂളുകളും ആശുപത്രികളും സംരക്ഷിക്കണമെന്ന് ജ്യോതിക പ്രസംഗിച്ച്. ഇത് വിവാദമായിരുന്നു.

തഞ്ചാവൂര്‍ ആശുപത്രിയിലെ മോശം അവസ്ഥയെ കുറിച്ചാണ് താരം പറഞ്ഞത്. ജ്യോതികയും സൂര്യയും ചേര്‍ന്നാണ് അഗരം ഫൗണ്ടേഷന്‍ മുഖേന സഹായം നല്‍കിയിരിക്കുന്നത്. ചികിത്സാ ഉപകരണങ്ങളും കിടക്കകളും താരം സംഭാവന നല്‍കി. കൂടാതെ ആശുപത്രിയുടെ പീഡിയാട്രിക് ബ്ലോക്ക് ചുവരുകളില്‍ കളര്‍ പെയിന്റ് ചെയ്യിപ്പിക്കുകയും ചെയ്തു.

“ക്ഷേത്രങ്ങള്‍ കൊട്ടാരങ്ങള്‍ പോലെ സംരക്ഷിക്കപ്പെടുമ്പോള്‍ കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് വൃത്തിഹീനമായ ചുറ്റുപാടിലാണ്. ക്ഷേത്രങ്ങള്‍ക്ക് സംഭാവന നല്‍കുന്നതിന് മാത്രമല്ല നല്ല സ്‌കൂളുകള്‍ കെട്ടിപ്പടുക്കാനും ആശുപത്രികള്‍ നന്നാക്കാനും പങ്കുചേരണം”” എന്നാണ് ജ്യോതിക പ്രസംഗിച്ചിരുന്നത്.

പിന്നാലെ തഞ്ചാവൂര്‍ സര്‍ക്കാര്‍ ആശുപത്രിയുടെ വൃത്തിഹീനമായ ചുറ്റുപാടാണ് ജ്യോതികയെ ഉലച്ചതെന്ന് സംവിധായകന്‍ ശരവണന്‍ വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

Read more

“സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് തഞ്ചാവൂരില്‍ എത്തിയത്…അവിടെയുള്ള ആശുപത്രിയില്‍ പ്രസവത്തിനായി സ്ത്രീകള്‍ക്ക് പ്രത്യേക വാര്‍ഡില്ലായിരുന്നു. മാത്രമല്ല, കുഞ്ഞുങ്ങള്‍ പിറന്നു വീഴുന്നത് വൃത്തിയില്ലാത്ത സാഹചര്യത്തിലും. ആ കാഴ്ച ജ്യോതികയുടെ മനസ്സിനെ വല്ലാതെ ഉലച്ചു. ജ്യോതികയുടെ പ്രസംഗം ആരെയും വിമര്‍ശിക്കാനായിരുന്നില്ല, മറിച്ച് നമ്മുടെ നാട്ടിലെ ആശുപത്രിയും മറ്റു സാഹചര്യങ്ങളും കൂടുതല്‍ മെച്ചപ്പെടുക എന്ന ഉദ്ദേശത്തോടെയായിരുന്നു”” എന്നാണ് ശരവണന്‍ ട്വീറ്റ് ചെയ്തത്.