മമ്മൂക്ക വരെ എന്ത് ചെയ്യും എന്നൊക്കെ എനിക്ക് ഊഹിക്കാം, പക്ഷെ മോഹന്‍ലാല്‍ അങ്ങനെയല്ല : തുറന്നുപറഞ്ഞ് കമല്‍

മോഹന്‍ലാലിനെ കുറിച്ച് സംവിധായകന്‍ കമല്‍ പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ഒരിക്കല്‍ കൂടി ചര്‍ച്ചയാകുന്നത്. തന്നെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിച്ച നടന്‍ മോഹന്‍ലാലാണെന്നാണ് കൗമുദിക്ക് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ പറയുന്നത്.

അഭിമുഖത്തിലെ ചില ഭാഗങ്ങള്‍ ആരാധകര്‍ ഇന്‍സ്റ്റഗ്രാം റീല്‍സിലിട്ടതോടെയാണ് വീഡിയോ വീണ്ടും ചര്‍ച്ചയായത്. രഞ്ജിനി ഹരിദാസ് നടത്തുന്ന ഈ അഭിമുഖത്തില്‍ നടന്‍ ജയറാമും കമലിനൊപ്പം പങ്കെടുക്കുന്നുണ്ട്.

‘ജയറാമിനെ മുന്‍പിലിരുത്തിക്കൊണ്ട് തന്നെ പറയുകയാണ്, അത്തരത്തില്‍ അത്ഭുതപ്പെടുത്തിയ നടന്‍ മോഹന്‍ലാലാണ്. എല്ലാവരും പറയുന്ന കാര്യമാണത്. അദ്ദേഹം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് ആര്‍ക്കും പറയാനാവില്ല.

Read more

ഒരുപാട് പടങ്ങള്‍ ജയറാമിനോടൊപ്പം ചെയ്തതുകൊണ്ട് തന്നെ ജയറാം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് ഊഹിക്കാം. മമ്മൂക്കയുടെ കാര്യത്തിലും അങ്ങനെ ഒരു പരിധിവരെ എനിക്ക് ഊഹിക്കാന്‍ കഴിയും. പക്ഷെ മോഹന്‍ലാല്‍ എന്താണ് ക്യാമറയുടെ മുന്‍പില്‍ ചെയ്യാന്‍ പോകുന്നതെന്ന് എനിക്ക് ഊഹിക്കാന്‍ പറ്റാറില്ല,’ എന്നാണ് കമലിന്റെ വാക്കുകള്‍.