'ആടൈ'യുടെ ഹിന്ദി പതിപ്പില്‍ നായികയായി കങ്കണ

അമല പോള്‍ നായികയായെത്തിയ “ആടൈ”യുടെ ബോളിവുഡ് റീമേക്ക് ഒരുക്കുന്നു. ചിത്രത്തില്‍ അമല പോള്‍ അവതരിപ്പിച്ച കഥാപാത്രം കാമിനിയായി നടി കങ്കണ റണാവത്ത് എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. രത്നകുമാര്‍ ഒരുക്കിയ ചിത്രത്തില്‍ അമല പോളിന്റെ അഭിനയവും ശ്രദ്ധേയമായിരുന്നു.

ഹിന്ദി ചിത്രവും രത്‌നകുമാര്‍ തന്നെ ഒരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അദ്ദേഹം തന്നെയാണ് ഹിന്ദി പതിപ്പിനെ കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥീരീകരിച്ചത്. കങ്കണ നിലവില്‍ “തലൈവി” എന്ന ചിത്രത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഈ ചിത്രം പൂര്‍ത്തിയാകുന്നതോടെ ആടൈക്കൊപ്പം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Read more

തമിഴ്‌നാട്ടില്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമാണ് ആടൈ പറയുന്നത്. പെട്ടെന്നൊരു ദിവസം വലിയ കെട്ടിടത്തിനുള്ളില്‍ നഗ്‌നയായി കാണപ്പെടുന്ന പെണ്‍കുട്ടിയുടെ മനസിലൂടെയുള്ള യാത്രയും അതിന്റെ കാരണങ്ങളും ഒക്കെയാണ് ചിത്രം പറയുന്നത്.