ആരാധകര്‍ കാത്തിരുന്ന സുരേഷ് ഗോപി (suresh gopi) ചിത്രം കാവല്‍ (kaaval) തിയറ്ററുകളില്‍ വന്‍വരവേല്പ് . കേരളത്തില്‍ മാത്രം 220 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത് . ചിത്രത്തിന്റെ സ്പെഷ്യല്‍ ഫാന്‍സ് ഷോ രാവിലെ 7.30 മുതല്‍ ആരംഭിച്ചിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ആദ്യ പകുതി പിന്നിട്ടപ്പോള്‍ ഗംഭീര റിപ്പോര്‍ട്ടാണ് ലഭിക്കുന്നത്. കോവിഡ് രണ്ടാംതരംഗത്തിനു ശേഷം തിയറ്ററുകളിലേക്ക് ആദ്യമെത്തുന്ന സൂപ്പര്‍താര ചിത്രം കൂടിയാണ് കാവല്‍. ആരാധകരെ ആവേശം കൊള്ളിക്കുന്ന ചേരുവകളാണ് ചിത്രത്തിനുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൗസ് ഫുള്‍ ഷോയുമായാണ് ചിത്രം മുന്നേറുന്നത്.
#Kaaval is a reminder that if you have a decent story line and the heart to narrate that story without spoiling it, it will stick with the audience. Punch one line dialogues which has been seeded through out the film is one of its biggest highlights. Suresh Gopi still has …
— RJ VISHNU 🚴 BIG FM (@RJVishnu) November 25, 2021
തമ്പാന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്. രണ്ട് കാലഘട്ടങ്ങളിലായി നടക്കുന്ന ആക്ഷന്‍ ക്രൈം ത്രില്ലറാണ് ‘കാവല്‍’. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നിതിന്‍ രണ്‍ജി പണിക്കരാണ്.
#Kaaval Getting Tremendous Positive Response From GCC Premiere shows.
Dangerous SG is Back..!!🔥
Powerful performance 🥰@TheSureshGopi #SureshGopi pic.twitter.com/TQ878ucvX4
— Ananthajith Asokkumar 🇮🇳 (@iamananthajith) November 25, 2021
സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ബി കെ ഹരി നാരായണന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം. എഡിറ്റിംഗ് മന്‍സൂര്‍ മുത്തൂട്ടി. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍.