അജയ് ദേവ്ഗണിന്റെ നായികയായി കീര്‍ത്തി സുരേഷ്; 'മൈതാനി'ന്റെ ചിത്രീകരണം ആരംഭിച്ചു

ബോളിവുഡ് താരം അജയ് ദേവ്ഗണിനൊപ്പം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി കീര്‍ത്തി സുരേഷ്. “മൈതാന്‍” എന്ന് പേരിട്ട ചിത്രത്തിലാണ് താരം എത്തുന്നത്. “മഹാനടി”യിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്‌ക്കാരം നേടിയ ശേഷം കീര്‍ത്തി വീണ്ടും നായികയായെത്തുന്ന ചിത്രമാണിത്.

ബോണി കപൂര്‍, ആകാശ് ചാവ്‌ല, അരുണാവാ ജോയ് സെന്‍ഗുപ്ത എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ചൊവ്വാഴ്ച ആരംഭിക്കും. ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണകാലം പറയുന്ന ചിത്രമാണ് മൈതാന്‍. മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് നേടിയ “ബധായ് ഹോ”യുടെ സംവിധായകന്‍ അമിത് രവീന്ദര്‍നാഥ് ശര്‍മ്മയാണ് സംവിധാനം. ചിത്രത്തിന്റെ ടൈറ്റില്‍ ട്വിറ്റര്‍ വഴി അജയ് പുറത്തുവിട്ടു.

Read more

1951-1962 കാലഘട്ടത്തിലെ ഫുട്‌ബോള്‍ ചരിത്രമാണ് ചിത്രം പറയുന്നത്. 1951 ഏഷ്യന്‍ ഗെയിംസില്‍ കിരീടം ചൂടിയാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ സുവര്‍ണ കാലം ആരംഭിക്കുന്നത്. ഏഷ്യന്‍ ഗെയിംസിന്റെ ആതിഥേയരായിരുന്ന ഇന്ത്യ പിന്നീട് ഉയരങ്ങളിലേക്കാണ് കുതിച്ചത്. തുടര്‍ന്ന് നടന്ന നാല് ചതുര്‍ രാഷ്ട്ര പരമ്പരകളിലും കിരീടം ചൂടിയ ഇന്ത്യ 1956 ഒളിംപിക്സില്‍ ഫുട്ബോളില്‍ നാലാമതുമെത്തിയിരുന്നു.