പ്രതികരിക്കാന്‍ ഉദ്ദേശമില്ല; അവാര്‍ഡ് വിവാദത്തില്‍ രഞ്ജിത്ത്

ചലച്ചിത്ര അവാര്‍ഡുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തില്‍ പ്രതികരിക്കാന്‍ ഉദ്ദേശമില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. പുരസ്‌കാര നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്ന ആരോപണമാണ് ഉയര്‍ന്നത്. ജൂറി അംഗങ്ങളായ നേമം പുഷ്പരാജ്, ജെന്‍സി ഗ്രിഗറി എന്നിവര്‍ രഞ്ജിത്ത് പുരസ്‌കാര നിര്‍ണയത്തില്‍ ഇടപെട്ടുവെന്ന് പറയുന്നു ഓഡിയോയും പുറത്തു വന്നിരുന്നു.

വിവാദങ്ങളോട് പ്രതികരിക്കാന്‍ ഉദ്ദേശമില്ലെന്ന് രഞ്ജിത്ത് മാതൃഭൂമിയോട് പ്രതികരിച്ചു. അതേസമയം, സംവിധായകന്‍ വിനയനാണ് രഞ്ജിത്തിനെതിരെ ആരോപണങ്ങളുമായി ആദ്യം രംഗത്തെത്തിയത്. വിനയന്റെ ആരോപണങ്ങള്‍ തെളിയിക്കുന്ന സംഭാഷണങ്ങള്‍ പുറത്തെത്തിയിരുന്നു.

‘പത്തൊമ്പതാം നൂറ്റാണ്ട്’ ചവറ് സിനിമയാണെന്നും പുരസ്‌കാര നിര്‍ണയത്തില്‍ നിന്ന് ഒഴിവാക്കണമെന്നും രഞ്ജിത്ത് പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നത്. അവാര്‍ഡ് നിര്‍ണയത്തില്‍ രഞ്ജിത്ത് ഇടപെട്ടു എന്നതിന് തെളിവുണ്ടെങ്കില്‍ സംവിധായകന്‍ വിനയന് നിയമപരമായി സമീപിക്കാമെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞിരുന്നു.

Read more

സംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ഓഫീസില്‍ വിവരങ്ങള്‍ നേരത്തെ അറിയിച്ചിരുന്നുവെന്നും നേമം പുഷ്പരാജ് ഫോണ്‍ സംഭാഷണത്തില്‍ പറയുന്നുണ്ട്. ചലച്ചിത്ര അവാര്‍ഡ് വിവാദങ്ങളില്‍ രഞ്ജിത്ത് മറുപടി പറയട്ടെയെന്ന നിലപാടിലാണ് നേമം പുഷ്പരാജ്.