ആരാധകരെ ഞെട്ടിച്ച് ദിലീപിന്റെ വേഷപ്പകര്‍ച്ച; കേശു ഈ വീടിന്റെ നാഥന്റെ ഫസ്റ്റ്‌ലുക്ക് വൈറലാകുന്നു

ദിലീപ്- നാദിര്‍ഷാ ചിത്രം കേശു ഈ വീടിന്റെ നാഥന്റെ ഫസ്റ്റ് ലുക്ക് കണ്ട് ഞെട്ടി ആരാധകര്‍. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം അടുത്ത വര്‍ഷത്തെ വിഷുവിന് മുന്നോടിയായി തിയേറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനം. 60 വയസ്സുള്ള വ്യക്തി ആയി ദിലീപ് എത്തുന്ന ഈ ചിത്രത്തില്‍ ഉര്‍വശി ആണ് ദിലീപിന്റെ നായിക.

ഉര്‍വശി ദിലീപിന്റെ ഭാര്യയായിട്ടാണ് ചിത്രത്തിലെത്തുന്നത്. ചിത്രത്തിനു വേണ്ടി തിരക്കഥ ഒരുക്കുന്നത് ദേശീയ പുരസ്‌കാര ജേതാവ് സജീവ് പാഴൂര്‍ ആണ്. കലാഭവന്‍ ഷാജോണ്‍, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, സ്വാസിക, സലിം കുമാര്‍, കോട്ടയം നസീര്‍, അനുശ്രീ, ടിനി ടോം എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

കുടുംബപ്രേക്ഷകര്‍ക്ക് വേണ്ടിയുള്ള ഒരു ചിത്രമാണ് ഇത് എന്നാണ് അറിയാന്‍ കഴിയുന്നത്. നാദിര്‍ഷ തന്നെയാണ് സംഗീതം. ബിജിബാല്‍ പശ്ചാത്തല സംഗീതം.

Read more