നാല് ദിവസം കൊണ്ട് 550 കോടി; അഞ്ചാം ദിനത്തില്‍ അതിശയിപ്പിക്കുന്ന റെക്കോഡ് അഡ്വാന്‍സ് ബുക്കിംഗ്

‘കെജിഎഫ് ചാപ്റ്റര്‍ 2’ ബോക്‌സോഫീസില്‍ തരംഗമായി മുന്നേറുകയാണ്്. റിലീസ് ചെയ്തു നാല് ദിനങ്ങള്‍ കൊണ്ട് തന്നെ ചിത്രം 550 കോടിയ്ക്ക് മുകളിലാണ് കളക്ഷന്‍ സ്വന്തമാക്കിയിരിക്കുന്നത്. ആദ്യദിനത്തില്‍ 165.37 കോടിയും രണ്ടാം ദിനത്തില്‍ 139.25 കോടിയും മൂന്നാം ദിനത്തില്‍ 115.08 കോടിയും നാലാം ദിനത്തില്‍ 132.13 കോടിയും ചിത്രം നേടിയെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ആയ മനോബാല വിജയന്‍ ട്വീറ്റ് ചെയ്യുന്നു. തമിഴ്‌നാട്ടില്‍ മാത്രം ഇതിനകം 50 കോടിയ്ക്ക് മുകളില്‍ ഈ സിനിമ കളക്റ്റ് ചെയ്തു.

അഞ്ചാം ദിനത്തിലേക്ക് എത്തുമ്പോള്‍ ചിത്രം റെക്കോര്‍ഡ് അഡ്വാന്‍സ് ബുക്കിംഗ് ആണ് നേടിയിരിക്കുന്നത്. 14.50 കോടിയാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്ന അഡ്വാന്‍സ് ബുക്കിം?ഗ് എന്ന് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് എന്ന ട്വിറ്റര്‍ ഹാന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മൂന്ന് ദിവസങ്ങള്‍ കൊണ്ട് ചിത്രം 23 കോടി നേടി കഴിഞ്ഞു. കേരളത്തിലെ നാലാം ദിന കളക്ഷന്‍ ഇതുവരെ പുറത്തുവന്നിട്ടില്ല. ഞായറാഴ്ച ആയതിനാല്‍ മികച്ച കളക്ഷന്‍ തന്നെ ലഭിക്കുമെന്നാണ് അനലിസ്റ്റുകള്‍ അഭിപ്രായപ്പെടുന്നത്.

Read more

ലോകമെമ്പാടുമായി 10000ത്തിലധികം തിയേറ്ററുകളിലാണ് സിനിമ റിലീസ് ചെയ്തത്. ഇന്ത്യയില്‍ സിനിമ 6500 തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിന്ദി പതിപ്പ് മാത്രം 4000ത്തില്‍ അധികം തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 2018 ഡിസംബറിലാണ് ചിത്രത്തിന്റെ ആദ്യഭാഗം റിലീസ് ചെയ്തത്.