ഒടിടി ഭരിക്കാന്‍ റോക്കി ഭായ് വരുന്നു, റിലീസ് തിയതി പുറത്ത്

തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന യാഷിന്റെ കെജിഎഫ് ചാപ്റ്റര്‍ 2 ഒടിടി റിലീസിന് ഒരുങ്ങുന്നു. ആമസോണ്‍ പ്രൈമിലൂടെ മെയ് 27നാണ് ചിത്രത്തിന്റെ ഒടിടി റിലീസ്. കന്നഡ, ഹിന്ദി, തമിഴ്, മലയാളം ഭാഷകളിലായാണ് ചിത്രം പ്രൈം വിഡിയിലൂടെ പ്രദര്‍ശനത്തിനെത്തുന്നത്.

സിനിമാലോകത്തെ ഞെട്ടിച്ച് മുന്നേറുകയാണ് കെജിഎഫ് ചാപ്റ്റര്‍ 2. തെന്നിന്ത്യന്‍ സിനിമയില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചും ബോളിവുഡും കീഴടക്കിയ ചിത്രം വെറും 12 ദിവസം കൊണ്ട് ബോക്സോഫീസില്‍ നേടിയത് 900 കോടിയാണ്. അതേസമയം ബ്രഹ്‌മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ ഒരുമാസം കൊണ്ട് നേടിയത് 1100 കോടിയാണ്. താമസിക്കാതെ തന്നെ ആര്‍ആര്‍ആറിന്റെ റെക്കോര്‍ഡ് കെജിഎഫ് തകര്‍ക്കും എന്ന് തന്നെയാണ് സിനിമ നിരൂപര്‍ പറയുന്നത്.

2018 ഡിസംബര്‍ 21നാണ് സിനിമയുടെ ആദ്യ ഭാഗം പുറത്തിറങ്ങിയത്. സഞ്ജയ് ദത്ത്, പ്രകാശ് രാജ്, രവീണ ടാന്‍ഡന്‍, ശ്രിനിഥി ഷെട്ടി, മാളവിക അവിനാശ്, ഈശ്വരി റാവു തുടങ്ങി വന്‍ താരനിരയാണ് രണ്ടാം ഭാഗത്തില്‍ അണിനിരന്നത്.

Read more

പ്രശാന്ത് നീല്‍ ഒരുക്കിയ ചിത്രം കോലാറിന്റെ സ്വര്‍ണഖനിയുടെ പശ്ചാത്തലത്തില്‍ റോക്കി എന്ന അധോലോക നായകന്റെ കഥയാണ് പറഞ്ഞത്. ബാഹുബലി എന്ന ചിത്രത്തിന് ശേഷം മനസ്സ് നിറഞ്ഞ ഒരു ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗം എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്.