ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബ്രഹ്‌മാണ്ഡ ചിത്രം കെജിഎഫ് 2 തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. വമ്പന്‍ വരവേല്‍പ്പാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റിലീസ് കേന്ദ്രങ്ങളില്‍ നിന്നെല്ലാം ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ബാഹുബലി എന്ന ചിത്രത്തിന് ശേഷം മനസ്സ് നിറഞ്ഞ ഒരു ഇന്ത്യന്‍ സിനിമയുടെ രണ്ടാം ഭാഗം എന്നാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകര്‍ പറയുന്നത്.
ആദ്യ ഷോയ്ക്ക് ശേഷം സിനിമയുടെ പ്രതികരണവുമായി എത്തിയ നിരവധിപേര്‍ പോസ്റ്റ് ക്രെഡിറ്റ് ഉറപ്പായും കാണണമെന്ന് പറയുന്നു. ചിത്രത്തിന്റെ ക്ലൈമാക്‌സ് കഴിഞ്ഞ ഉടനെ ഇറങ്ങി ഓടരുതെന്നും എന്‍ഡ് ക്രെഡിറ്റ്‌നായി കാത്തിരിക്കണമെന്നുമാണ് സിനിമ കണ്ടിറങ്ങിയവര്‍ ഒന്നടങ്കം പറയുന്നത്. ‘കെജിഎഫ് ചാപ്റ്റര്‍ 3’ എന്ന സമ്മാനം സിനിമയുടെ എന്‍ഡ് ക്രെഡിറ്റ് സീനിലാണ് അണിയറ പ്രവര്‍ത്തകര്‍ ഒളിപ്പിച്ചിരിക്കുന്നത്.
#PrashanthNeel is a terrific storyteller. He smartly uses every tool at his disposal – remarkable background score, brilliantly executed action pieces and clap-trap moments – to transport you to the world of #KGF2… The stunning visuals only enhance his vision. #KGF2Review
— taran adarsh (@taran_adarsh) April 14, 2022
2018ല്‍ റിലീസ് ചെയ്ത കെ ജി എഫ് എന്ന സിനിമയുടെ തുടര്‍ച്ചയാണ് കെ ജി എഫ് ചാപ്റ്റര്‍ 2. യാഷ് നായകനാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. അധീര എന്നാണ് സഞ്ജയ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഇരുവര്‍ക്കും പുറമെ രവീണ ടണ്ടണ്‍, മാളവിക അവിനാഷ്, ശ്രീനിധി ഷെട്ടി എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാണ്.
100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഹോമബിള്‍ ഫിലിംസാണ്. കന്നഡ ഭാഷയിലെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് കെ ജി എഫ് ചാപ്റ്റര്‍ 2. കേരളത്തിലെ സിനിമയുടെ വിതരണം ഏറ്റെടുത്തിരിക്കുന്നത് നടന്‍ പൃഥ്വിരാജാണ്.
Read more
ഭുവന്‍ ഗൗഡ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ശ്രീകാന്താണ്. രവി ബസൂര്‍ സംഗീതം. സിനിമയുടെ സംഘട്ടനം ഒരുക്കുന്നത് പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്സായ അന്‍പറിവാണ്.