ഖുശ്ബുവിന് വീണ്ടും അപകടം; കാലില്‍ പരിക്ക്

കാലിന് പരിക്ക് പറ്റിയ വിവരം പങ്കുവച്ച് ഖുശ്ബു. കാലില്‍ ബ്രേസസ് ധരിച്ചിരിക്കുന്ന ചിത്രമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. കാലിന് പരിക്ക് പറ്റിയെങ്കിലും യാത്രകളില്‍ നിന്ന് ഇടവേളയെടുക്കുന്നില്ല എന്നാണ് ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ലിഗമന്റ് ടിയറാണ് ഖുശ്ബുവിന് സംഭവിച്ചത്.

”നിങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള അപകടം സംഭവിച്ചാല്‍ എന്ത് ചെയ്യും?, മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല പക്ഷെ ഞാന്‍ അതിലൊന്നും തളരുന്ന ആളല്ല. നിങ്ങളുടെ സ്വപ്നത്തില്‍ എത്തുന്നത് വരെ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കുക” എന്നാണ് ഖുശ്ബു കാലിന്റെ ചിത്രം പങ്കുവച്ച് കുറിച്ചത്.

വേഗം സുഖം നേടട്ടെയെന്നാണ് ആരാധകര്‍ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്. നേരത്തെ തനിക്ക് ശസ്ത്രക്രിയ കഴിഞ്ഞ വിവരം പങ്കുവച്ച് ഖുശ്ബു എത്തിയിരുന്നു. കോക്‌സിക് അസ്ഥി ശസ്ത്രക്രിയക്ക് ശേഷമുള്ള ചിത്രം പങ്കുവച്ചായിരുന്നു ഇക്കാര്യം ആരാധകരുമായി ഖുശ്ബു പങ്കുവച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഖുശ്ബു സര്‍ജറിക്ക് വിധേയായത്.

Read more

അതേസമയം, വിജയ് ചിത്രം ‘വാരിസി’ലാണ് ഖുശ്ബു ഒടുവില്‍ അഭിനയിച്ചത്. എന്നാല്‍ താരത്തിന്റെ ഭാഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. ദൈര്‍ഘ്യ കൂടുതല്‍ കാരണം താരത്തിന്റെ ഭഗങ്ങള്‍ നീക്കിയിരുന്നു. ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയുടെ അമ്മയുടെ വേഷത്തിലാണ് ഖുശ്ബു അഭിനയിച്ചത്. ഖുശ്ബുവിനെ സിനിമയില്‍ കാണിക്കാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു.