കിഷോറിന്റെ ട്വിറ്റര്‍ അക്കൗണ്ടിന് പൂട്ട്, കാരണം അന്വേഷിച്ച് ആരാധകര്‍

തമിഴ്, കന്നഡ, മലയാളം, തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ കിഷോറിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു. ട്വിറ്റര്‍ നിയമങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിന്റെ ഈ നടപടി. എന്നാല്‍ ഏത് ട്വീറ്റാണ് അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്യുന്നതിലേക്ക് നയിച്ചതെന്ന് വ്യക്തമായിട്ടില്ല.

കഴിഞ്ഞദിവസമാണ് കിഷോറിന്റെ ട്വിറ്റര്‍ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തത്. എന്നാല്‍ വാര്‍ത്ത പുറത്തുവന്നതിന് തൊട്ടുപിന്നാലെ നിരവധി പേരാണ് ഇതിന് കാരണം തിരക്കി രംഗത്തുവന്നത്.കിഷോറിന്റെ അക്കൗണ്ട് പുനസ്ഥാപിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

സാമൂഹിക പ്രശ്‌നങ്ങളില്‍ നിരന്തരം ഇടപെടലുകള്‍ നടത്തുന്ന ഒരു കലാകാരന്‍ കൂടിയാണ് കിഷോര്‍. രാജ്യത്തെ കര്‍ഷകര്‍ക്കായി അദ്ദേഹം നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. 2022-ല്‍ പുറത്തിറങ്ങിയ കന്നഡ ചിത്രം കാന്താരയില്‍ ഫോറസ്റ്റ് ഓഫീസറായി അദ്ദേഹം വേഷമിട്ടിരുന്നു.

Read more

മണിരത്‌നം സംവിധാനം ചെയ്ത പൊന്നിയിന്‍ സെല്‍വനിലും നിര്‍ണായകവേഷമായിരുന്നു അദ്ദേഹത്തിന്.