കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം: വെളിപ്പെടുത്തലുമായി വിജയ് ബാബു

കോട്ടയം കുഞ്ഞച്ചന്റെ രണ്ടാം ഭാഗം ഉടന്‍ ചെയ്യുന്നില്ലെന്ന് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. അതിന്റെ കഥയോ തിരക്കഥയോ ഇതുവരെ ശരിയായിട്ടില്ലെന്നും അതിനാല്‍ നിലവില്‍ ആ പ്രോജക്ട് ചെയ്യുന്നില്ലെന്നും ഭാവിയില്‍ ചിലപ്പോള്‍ സംഭവിച്ചേക്കാമെന്നും വിജയ് ബാബു പറഞ്ഞു.

‘കോട്ടയം കുഞ്ഞച്ചന്‍ എന്നത് മമ്മൂട്ടിയുടെ കരിയറിലെ ഒരു ക്ലാസിക് കഥാപാത്രമാണ്. അതിനെ വീണ്ടും കൊണ്ട് വരുമ്പോള്‍ നമുക്ക് നൂറു ശതമാനം ഉറപ്പുള്ള ഒരു കഥയും തിരക്കഥയും വേണം. എന്നാല്‍ രണ്ടോ മൂന്നോ കഥകളും തിരക്കഥകളും വായിച്ചെങ്കിലും തൃപ്തി തോന്നാത്തത് കൊണ്ട് അത്‌കൊണ്ട് മമ്മുക്കയുടെ അടുത്തേക്ക് പോലും പോയിട്ടില്ല.’

‘നിലവില്‍ ആ പ്രൊജക്റ്റ് ചെയ്യുന്നില്ല. എന്നാല്‍ ഭാവിയില്‍ എപ്പോഴെങ്കിലും നമ്മുക്ക് പൂര്‍ണ്ണ സംത്യപ്തി തോന്നുന്ന ഒരു കഥയായും തിരക്കഥയും രൂപപ്പെട്ടു വന്നാല്‍ അത് നടന്നേക്കാം. പ്രശസ്ത നടന്‍ സത്യന്റെ ബയോപിക്, അതുപോലെ ത്രീഡിയില്‍ ഒരുക്കുന്ന ആട് 3 പോലുള്ള വലിയ പ്രൊജെക്ടുകള്‍ ചെയ്യാനുള്ള ഒരുക്കത്തിലാണ് ഇപ്പോള്‍’ വിജയ് ബാബു പറഞ്ഞു.

Read more

ഡെന്നിസ് ജോസഫ് രചിച്ചു, ടി എസ് സുരേഷ് ബാബു സംവിധാനം ചെയ്തു 1990 ല്‍ റിലീസ് ചെയ്ത മലയാള ചിത്രമാണ് കോട്ടയം കുഞ്ഞച്ചന്‍. മമ്മൂട്ടി നായകനായെത്തിയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രഖ്യാപിക്കപ്പെട്ടത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യും എന്ന് പ്രഖ്യാപിച്ച ഈ ചിത്രം നിര്‍മ്മിക്കാനിരുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബു ആയിരുന്നു.