'വെള്ള ഷര്‍ട്ട് ഇട്ടു ചെന്നാലൊന്നും അമ്മ വരുവെന്ന് എനിക്ക് തോന്നുന്നില്ലാട്ടാ'; കുമ്പളങ്ങി നൈറ്റ്‌സിലെ ഡിലീറ്റഡ് സീന്‍

മലയാള സിനിമയിലെ യുവതാരനിരയെ അണി നിരത്തി ശ്യാം പുഷ്‌കരന്റെ തിരക്കഥയില്‍ മധു സി നാരായണന്‍ സംവിധാനം ചെയ്ത കുമ്പളങ്ങി നൈറ്റ്സ് മികച്ച അഭിപ്രായം നേടി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമാരംഗത്തെ പ്രമുഖരുള്‍പ്പെടെ ധാരാളം പേരാണ് സിനിമയെ പ്രശംസിച്ച് രംഗത്തെത്തിയത്. വിജയകരമായി പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ ഡിലീറ്റഡ് രംഗം പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

അമ്മയെ കാണാന്‍ എന്ന തലക്കെട്ടോടെയാണ് ഡിലീറ്റഡ് രംഗം പുറത്തു വിട്ടിരിക്കുന്നത്. ഒരു തുണിക്കടയാണ് രംഗം. സൗബിന്‍ ഷാഹിര്‍, ഷെയിന്‍ നിഗം, മാത്യു, ശ്രീനാഥ് ഭാസി എന്നിവരാണ് രംഗത്തില്‍ ഉള്ളത്. മികച്ച പ്രതികരണമാണ് ഈ ഡിലീറ്റഡ് രംഗത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. പുറത്തിറങ്ങി മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ ഈ രംഗത്തിന് മൂന്നു ലക്ഷത്തിനടുത്ത് കാഴ്ചക്കാരായിട്ടുണ്ട്.

Read more

ദിലീഷ് പോത്തന്‍, നസ്രിയ, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ച ചിത്രം ഫെബ്രുവരി ഏഴിനാണ് തിയേറ്ററുകളിലെത്തിയത്. ഷൈജു ഖാലിദ് ചായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് സൈജു ശ്രീധരനാണ്.