''തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ''; കുഞ്ചാക്കോ ബോബന്‍ ചിത്രത്തിനെതിരെ സൈബര്‍ ആക്രമണം

കുഞ്ചാക്കോ ബോബൻ നായകനാക്കി രതീഷ് പൊതുവാൾ ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ‘ന്നാ താൻ കേസ് കൊട്. ഇന്ന് റിലീസിനെത്തിയ ചിത്രത്തിന് നേരെ കനത്ത സൈബർ അറ്റാക്കാണ് നേരിടുന്നത്. അതിനു കാരണം ഇന്നലെ പുറത്തു വന്ന ചിത്രത്തിന്റെ ഒരു പോസ്റ്ററിലെ വാചകമാണ്. തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ എന്നാണ് പോസ്റ്ററിൽ പറഞ്ഞിരിക്കുന്നത്.

ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരിക്കുന്നത്. സിനിമയുടെ പ്രമേയവുമായി ബന്ധമുള്ളതുകൊണ്ടാണ് ഈ വാചകം ചേർത്തിരിക്കുന്ന വിശദീകരണങ്ങൾക്കൊന്നും ചെവികൊടുക്കാതെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ചേർത്തുവച്ച് ചിത്രം ബഹിഷ്കരിക്കാനുള്ള ആഹ്വാനമാവുമായി ചിലർ രംഗത്ത് വന്നിരിക്കുകയാണ്. തചിത്രത്തിൻ്റെ പ്രെമോഷന് വേണ്ടി രാഷ്ട്രീയം ഉപയോഗിക്കണോ തപടങ്ങി നിരവധി കമൻ്റുകളാണ് സോഷ്യൽ മീഡിയയിൽ സജീവമാകുന്നത്.

കേരളത്തിലെ ശോചനീയമായ റോഡുകളെക്കുറിച്ചും റോഡുകളിലെ കുഴികളിലെക്കുറിച്ചും വാദപ്രതിവാദങ്ങളും ചര്‍ച്ചകളും ചൂടുപിടിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് ഈ പരസ്യവാചകം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ  പരസ്യം വൈറലായിട്ടുണ്ട്. ഒപ്പം അതിന്‍മേലുള്ള ചര്‍ച്ചകളും. യോജിച്ച പരസ്യമാണെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ മോശം പരസ്യവാചകമെന്നാണ് ചിലര്‍ കമന്‍റ് ചെയ്തത്.

ചിത്രത്തിന്റെ സംവിധായകനായ രതീഷ് തന്നെയാണ് പോസ്റ്ററിൽ ഈ വാചകം ചേർത്തിരിക്കുന്നത്. പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത് ആന്റണി സ്റ്റീഫനാണ്. കുഞ്ചാക്കോ ബോബന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയും ചിത്രത്തിൻ്റെ പോസ്റ്റർ പങ്കുവച്ചിരുന്നു.

Read more

ഇതിനു പിന്നാലെ പോസ്റ്ററിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിറവധി കമന്റുകളും ട്രോളുകളുമാണ് വരുന്നത്. മന്ത്രി മുഹമ്മദ് റിയാസിനെ ട്രോളിക്കൊണ്ടുള്ള മീമുകളും ട്രോളുകളും കൂടാതെ വഴിയിലെ കുഴികളുടെ ചിത്രങ്ങളടക്കമാണ് കമന്റുകളായി വരുന്നത്.