'അച്ഛന്റെ മേല്‍നോട്ടത്തില്‍ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട്'; ചിത്രങ്ങള്‍ പങ്കുവെച്ച് അനുശ്രീ

ലോക്ക്ഡൗണ്‍ കാലത്ത് നടി അനുശ്രീ കുടുംബത്തോടൊപ്പം കൊല്ലം പത്തനാപുരത്തെ കമുകുംഞ്ചേരിയിലെ വീട്ടിലാണ് സമയം ചെലവഴിക്കുന്നത്. ലോക്ഡൗണ്‍ സമയത്തെ തന്റെ വീട്ടുവിശേഷങ്ങളും മറ്റും അനുശ്രീ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോഴിതാ ലോക്ഡൗണ്‍ സമയത്ത് വീട്ടുകാരുടെ നേതൃത്വത്തില്‍ നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് അനുശ്രീ. ചിത്രങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷനാണ് ഏറെ ശ്രദ്ധേയം.

“ഈ ലോക്ഡൗണ്‍ സമയത്ത് വീട്ടുവളപ്പില്‍ ഒരു കമുകുഞ്ചേരി മോഡല്‍ ഫോട്ടോഷൂട്ട്. ഫോട്ടോ എടുത്തത് മഹേഷ് ഭായി, ലെമണ്‍ ജ്യൂസിന് കടപ്പാട് അമ്മ, മേല്‍നോട്ടം അച്ഛന്‍, ബാക്ക്ഗ്രൗണ്ടിലുള്ള വാഹനം സെറ്റ് ചെയ്തത് ചേട്ടന്‍, അസിസ്റ്റന്റ്‌സ് ചേട്ടത്തിയമ്മ, പിന്നണിയിലെ ചീത്തവിളികള്‍ അമ്മൂമ്മ, സുരക്ഷാ മേല്‍നോട്ടം പട്ടിക്കുട്ടി ജൂലി.” എന്ന് രസകരമായ അടിക്കുറിപ്പോടെയാണ് അനുശ്രീ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

https://www.instagram.com/p/B_JoGCdpCeM/?utm_source=ig_web_copy_link

Read more

നിരവധി കമന്റുകളാണ് ചിത്രത്തിന് വരുന്നത്. ചിത്രത്തില്‍ മോഡേണ്‍ ലുക്കിലാണ് അനുശ്രീ. നാടന്‍ ലുക്കാണ് താരത്തിന് ഏറെ ചേരുക എന്നാണ് ആരാധകര്‍ പറയുന്നത്.